Latest NewsIndiaInternational

സ്വിസ്‌ ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്‌ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഇന്ത്യക്കു കൈമാറി

ഏകദേശം 31 ലക്ഷം അക്കൗണ്ട്‌ വിവരങ്ങളാണ്‌ 86 രാജ്യങ്ങള്‍ക്കായി കൈമാറിയതെന്നു സ്വിസ്‌ അധികൃതര്‍ അറിയിച്ചു

ന്യൂഡല്‍ഹി/ബേണ്‍: സ്വിസ്‌ ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്‌ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്‌ ഇന്ത്യക്കു കൈമാറി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്‌സ്‌ അഡ്‌മിനിസ്‌ട്രേഷനുമായുള്ള കരാര്‍ പ്രകാരമാണു നടപടി. കഴിഞ്ഞ സെപ്‌റ്റംബറില്‍ ലഭിച്ചതിനു പുറമേയാണിത്‌.

അതേസമയം, ഇവരുടെ പേരുകള്‍, അക്കൗണ്ടിലുള്ള തുക തുടങ്ങിയ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറായില്ല. സെപ്‌റ്റംബറില്‍ കൈമാറിയതിനു പുറമേ, വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം നൂറോളം വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും അക്കൗണ്ട്‌ വിവരങ്ങള്‍ ഇന്ത്യക്കു ലഭ്യമാക്കിയിരുന്നു.

ഏകദേശം 31 ലക്ഷം അക്കൗണ്ട്‌ വിവരങ്ങളാണ്‌ 86 രാജ്യങ്ങള്‍ക്കായി കൈമാറിയതെന്നു സ്വിസ്‌ അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ പേര്‌ പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിലും ഇതില്‍ വലിയൊരു പങ്ക്‌ ഇന്ത്യന്‍ പൗരന്മാരുടെയും സ്‌ഥാപനങ്ങളുടേതുമാണ്‌.

read also: ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുന്നതിനിടെ പാക്‌ അധിനിവേശ കശ്‌മീരില്‍ മിസൈല്‍ വിന്യസിക്കാന്‍ ചൈനയുടെ സഹായം

പാനമ, ബ്രിട്ടീഷ്‌ വിര്‍ജിന്‍ ഐലന്‍ഡ്‌, കേമാന്‍ ദ്വിപുകള്‍ തുടങ്ങിയ രാജ്യങ്ങളുടെ അധികാരപരിധിയിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്‌. ബിസിനസുകാര്‍, രാഷ്‌ട്രീയ നേതാക്കള്‍, മുന്‍ രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button