Latest NewsIndiaNews

രാജ്യത്ത് രണ്ടിടങ്ങളിൽ ഭൂചലനം

ന്യൂ ഡൽഹി : രാജ്യത്തെ രണ്ടിടങ്ങളിൽ ഭൂചലനം. മിസോറാമിലെ ചമ്പായ് ജില്ലയിൽ ഇന്ന് രാവിലെ 6.09 ന് ആയിരുന്നു ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും , 5 കിലോമീറ്റർ ആഴത്തിൽ ഉള്ളതായിരുന്നെനും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ, റിപ്പോർട്ട് ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.

Also read : എല്ലാ മതവിശ്വാസികളും ഒരുമിച്ച് നിന്ന് ഇത്രയധികം സംതൃപ്തിയോടെ ജീവിക്കുന്ന ഓരോ ഒരു രാജ്യം ഇന്ത്യ മാത്രമാണ്; മോഹന്‍ ഭാഗവത്

മഹാരാഷ്ട്രയിലെ പൽഘറിൽ ഇന്ന് രാവിലെ 8.27 ന് ആയിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും , ഇവിടെയും 5 കിലോമീറ്റർ ആഴത്തിൽ ഉള്ളതായിരുന്നെനും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു. ആളപായമോ, പരിക്കുകളോ, നാശനഷ്ടങ്ങളോ, ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button