Latest NewsIndia

നടുറോഡിലിട്ട് ഭര്‍തൃ മാതാവിനെ മരുമകളും അവരുടെ അമ്മയും ചേര്‍ന്ന് ഭീകരമായി മർദ്ദിച്ചു

വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃ മാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം.

ഹൈദരാബാദ്: നടുറോഡിലിട്ട് ഭര്‍തൃ മാതാവിനെ മരുമകളും അവരുടെ അമ്മയും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇതിന്റെ പിന്നാലെ ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂണ്‍ നഗര്‍ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവര്‍ക്കെതിരേയാണ് ഹുമയൂണ്‍ നഗര്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

55-കാരിയായ തസ്നീം സുല്‍ത്താനയെ മരുമകളായ ഉസ്മ ബീഗം വലിച്ചിഴച്ച്‌ തെരുവിലേക്കിറക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിച്ചു. ഉസ്മയുടെ മാതാവ് ആസിഫ ബീഗവും മകള്‍ക്കൊപ്പം ചേര്‍ന്ന് 55-കാരിയെ ആക്രമിച്ചു. സംഭവം നടക്കുമ്പോള്‍ ഒരു ചെറിയ കുട്ടി മാത്രമാണ് സമീപത്തുണ്ടായിരുന്നത്. ഈ കുട്ടി മൊബൈല്‍ ഫോണില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.

ഇരുവരും ചേര്‍ന്ന് ഉസ്മയുടെ ഭര്‍തൃ മാതാവ് തസ്നീം സുല്‍ത്താനയെ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹുമയൂണ്‍ നഗര്‍ ഇന്‍സ്പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

തസ്നീമിന്റെ മകന്‍ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാന്‍ സൗദിയിലേക്ക് മടങ്ങി. ഇതിനു ശേഷം ഉസ്മയും ഭര്‍തൃ മാതാവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതേച്ചൊല്ലി നേരത്തെ രണ്ട് പേരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു.

read also: ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്‌വാൻ

എന്നാല്‍ കഴിഞ്ഞ ദിവസം മരുമകള്‍ താമസിക്കുന്ന വീടിന്റെ മുകള്‍ നിലയിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകള്‍ തസ്നീം വിച്ഛേദിച്ചു. ഇതാണ് അക്രമത്തില്‍ കലാശിച്ചത്. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃ മാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനോ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാനോ ഇവര്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button