Latest NewsNewsIndia

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിൽ നിർമിച്ച് പൂജ ചെയ്തുവെന്ന യുവാവ് മരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിൽ നിർമിച്ച് പൂജ ചെയ്തുവെന്ന യുവാവ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് തെലങ്കാന സ്വദേശിയായ 38 കാരൻ മരിച്ചത്. മേദക് ജില്ലയിലെ ബന്ധുവീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വീട്ടുമുറ്റത്ത് ട്രംപിന്‍റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ നടത്തിവന്നത് ദേശീയ മാധ്യമങ്ങളിൽ അടക്കം വലിയ വാർത്തയായിരുന്നു. ട്രംപ് കൃഷ്ണയെന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. വീട്ടുമുറ്റത്തെ ആറടിപ്പൊക്കമുളള ട്രംപ് പ്രതിമയിൽ എല്ലാ ദിവസവും ബുസ കൃഷ്ണ പൂജ നടത്താറുണ്ട്. അഭിഷേകത്തിനും ദീപാരാധയ്ക്കും പുറമേ ട്രംപിന് വേണ്ടി വെളളിയാഴ്ച വ്രതവും ബുസ കൃഷ്ണ നോൽക്കാറുണ്ട്.

വീടിന്‍റെ ചുമരിൽ ട്രംപിന്‍റെ പേര് ആവര്‍ത്തിച്ചെഴുതിയിട്ടുമുണ്ട്. ബുസയുടെ വസ്ത്രത്തിലും ബാഗിലുമടക്കം എല്ലായിടത്തും അമേരിക്കൻ പ്രസിഡന്റെ പേരുണ്ട്. ട്രംപിന്‍റെ മാത്രം ഭക്തനാണ് താനെന്നാണ് കൃഷ്ണ പറയുന്നത്

നാല് വർഷം മുമ്പ് ബുസ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടുവെന്നാണ് കൃഷ്ണ പറയുന്നത്. ഇതോടെ കൃഷ്ണയ്ക്ക് ട്രംപിനോട് കടുത്ത ആരാധനയായി. ആരാധന ഭക്തിയിലെത്തി. ഒന്നരമാസം കൊണ്ടാണ് ബുസ കൃഷ്ണ ട്രംപിന്‍റെ ആറടി പൊക്കമുള്ള പ്രതിമയുണ്ടാക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button