Latest NewsNewsIndia

ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം

ഉത്തര്‍പ്രദേശ് : ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ആണ് സംഭവം. ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്നുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് അറിയുന്നത്. 8, 12, 17 വയസ്സ് പ്രായമുള്ള സഹോദരിമാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇതില്‍ രണ്ട് പേര്‍ക്ക് നിസാര പൊള്ളലേറ്റു. ഒരാള്‍ക്ക് മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇരകളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും ഗോണ്ട പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഹത്രാസില്‍ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഭീകരമായ സംഭവം നടന്നത്.

അതേസമയം, ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് വിവാദമായ കേരള ആസ്ഥാനമായുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുടെ നാല് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. തിങ്കളാഴ്ച ദില്ലിയില്‍ നിന്ന് ഹത്രാസിലേക്ക് പോകുമ്പോള്‍ ആയിരുന്നു മഥുരയില്‍ നിന്ന് ഈ നാല് പിഎഫ്ഐ പ്രവര്‍ത്തകരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button