Latest NewsNewsIndia

“കോൺഗ്രസിന് തക്കതായ മറുപടി തരുന്നുണ്ട് ഇപ്പോഴല്ല പിന്നീട് ” : ഖുശ്ബു

ചെന്നൈ: കോൺഗ്രസിന് ചുട്ട മറുപടി നൽകുമെന്ന് നടി ഖുശ്ബു സുന്ദർ. കോൺഗ്രസിൽ താൻ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും എന്നിട്ടും അവർ തനിക്കെതിരെ രംഗത്തെത്തുകയാണെന്നും ഖുശ്ബു പറഞ്ഞു. കോൺഗ്രസിനുള്ള ബാക്കി മറുപടി ബി ജെ പി ആസ്ഥാനത്ത് വെച്ച് പറയാമെന്നും ഖുശ്ബു വ്യക്തമാക്കി.

Read Also : സംസ്ഥാനത്ത് തീയറ്ററുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമിങ്ങനെ 

കഴിഞ്ഞ ദിവസമാണ് ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജി വെച്ച് ബി ജെ പി അംഗത്വം സ്വീകരിച്ചത്. പേരും പ്രശസ്തിയും ആഗ്രഹിച്ചല്ല താൻ കോൺഗ്രസിലെത്തിയതെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ അടിച്ചമർത്തുന്ന പ്രവണത പാർട്ടിയിൽ ശക്തമാണെന്നും ഖുശ്ബു ആരോപിച്ചിരുന്നു. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button