KeralaLatest NewsNews

കോവിഡ് വ്യാപനം: ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിച്ചു

യുവാക്കളെ മര്‍ദ്ദിച്ചതിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനെ തടയുകയും ജീപ്പിന്‍റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു.

കൊച്ചി: ക്രിക്കറ്റ് കളിക്കാനെത്തിയ യുവാക്കളെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധവുമായി വിവിധ യുവജന സംഘടനകൾ ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലേക്ക് മാ‍ർച്ച് നടത്തി. അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ക്രിക്കറ്റ് കളിക്കാനെത്തിയവരെ തടഞ്ഞതെന്നാണ് പോലീസ് വ്യകതമാക്കുന്നത്.

കോവി‍‍ഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനാൽ പോലീസ് പെട്രോളിങ് നടത്തവെയാണ് നെല്ലുവയലിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാണുകയും തുടർന്ന് പോലീസിന്‍റെ മര്‍ദ്ദനമേൽക്കുകയും ചെയ്‌തത്‌. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പോലീസിനെ കണ്ടയുടനെ യുവാക്കൾ ചിതറിയോടി. ഇതിനിടെ ലാത്തി കൊണ്ട് പോലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തിൽ പരിക്കേറ്റ അഞ്ചുപേർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also: ബസ് യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം; തന്നെ സഹായിച്ച പൊലീസിന് നന്ദിയറിയിച്ച് യുവതി

യുവാക്കളെ മര്‍ദ്ദിച്ചതിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസിനെ തടയുകയും ജീപ്പിന്‍റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു. തിരിച്ചറിയാവുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിൽ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകൾ ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ക്രിക്കറ്റ് കളിച്ചവരെ മർദ്ദിച്ചിട്ടില്ലെന്നും പോലീസിനെ കണ്ടപ്പോൾ ഓടിയതിനെത്തുടര്‍ന്നാകാം ഇവര്‍ക്ക് പരിക്കേറ്റതെന്നുമാണ് പോലീസ് വാദം. അതേസമയം സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് നൽകാൻ ഫോര്‍ട്ട് കൊച്ചി എസി പി ലോക്കൽ പോലീസിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button