CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് -ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

ദുബായ് : ഐപിഎൽ സീസണിലെ മുപ്പതാം മത്സരം രാജസ്ഥാൻ റോയൽസും-ഡൽഹി ക്യാപിറ്റൽസും തമ്മിൽ. ഇന്ത്യൻ സമയം രാത്രി 07:30തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. തുടർച്ചയാ തോൽ‌വിയിൽ നിന്നും കരകയറാനായതിന്റെ ആത്‌മവിശ്വാസത്തോടെയാകും എട്ടാം മത്സരത്തിനായി രാജസ്ഥാൻ ഇന്നിറങ്ങുക .

സൺറൈസേഴ്‌സുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു വിക്കറ്റിനാണ് വിജയിച്ചത്. അതിനുമുമ്പുള്ള നാല് മത്സരങ്ങളിൽ എല്ലാം പരാജയമായിരുന്നു. മലയാളി താരം സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിൽ കാണാനായത്. ആറ് പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇപ്പോൾ രാജസ്ഥാൻ.

Also read : ന്യൂനമര്‍ദ്ദം: ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട്

ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ ലക്ഷ്യമിട്ടാകും കരുത്തരായ ഡൽഹി ഇറങ്ങുക.. 7 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ പരാജയപ്പെട്ടിട്ടുള്ളു. നിലവിലെ 10പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻ മുംബൈ ആണ് ഒന്നാമൻ. ഡൽഹിക്ക് 56ഉം, രാജസ്ഥാനു 44ഉം ശതമാനവും വിജയ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button