KeralaLatest NewsNews

ആറ് ഇടത് നേതാക്കൾ പ്രതിയായ നിയമസഭാ കയ്യാങ്കളി കേസ്; ഈ മാസം 28 ലേക്ക് മാറ്റി

തിരുവനന്തപുരം: 2015 ലെ നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കേസ് ഈ മാസം 28 ലേക്ക് മാറ്റി. മന്ത്രിമാരടക്കം ആറ് പ്രതികൾ ഹാജരായാൽ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.

Read also: സ്വർണക്കടത്ത് കേസ്: ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി തള്ളിയ കോടതി എല്ലാ പ്രതികളോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ കേസിലെ പ്രതികളായ വി.ശിവൻകുട്ടി, കെ അജിത്, സി കെ സദാശിവൻ, കുഞ്ഞുഹമ്മദ് മാസ്റ്റർ എന്നിവർ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ‍ ജാമ്യെടുത്തിട്ടില്ല.

കൊവിഡ് ബാധിതനായ കെ ടി ജലീൽ നിരീക്ഷണത്തിലാണ്. കോവിഡ് മുക്തനായ ഇ.പി.ജയരാജൻ വിശ്രമത്തിലുമാണ്. അതിനാൽ ഇന്ന് ഇരുവരും കോടതിയിൽ എത്താനുള്ള സാധ്യതയില്ല.

shortlink

Post Your Comments


Back to top button