Latest NewsIndia

എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് മാത്രമല്ല രക്ഷാപ്രവർത്തനത്തിനും മുന്നിൽ സജ്ജനാർ

എന്നാൽ ഇന്ന് സജ്ജനാർ ഹൈദരാബാദിൽ രക്ഷാപ്രവർത്തനം എന്ന വലിയ ദൗത്യത്തിന് നേതൃത്വം വഹിക്കുകയാണ്.

സജ്ജനാർ എന്ന പേര് മലയാളികൾ കേൾക്കുന്നത് ദിശ കൊലക്കേസിലെ പ്രതികളെ എൻകൗണ്ടർ ചെയ്ത സംഭവത്തിലാണ്. വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച സംഭവം വലിയ ചർച്ചയായിരുന്നു. പലരും സജ്ജനാരെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സജ്ജനാർ ഹൈദരാബാദിൽ രക്ഷാപ്രവർത്തനം എന്ന വലിയ ദൗത്യത്തിന് നേതൃത്വം വഹിക്കുകയാണ്.

ഹൈദരാബാദിൽ തുടർച്ചയായി പെയ്ത മഴയിൽ തടാകങ്ങളെല്ലാം തന്നെ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കൂടാതെ ഓടകളും മറ്റും ബ്ലോക്ക് ആകുകയും വെള്ളം പോകാൻ വഴിയില്ലാതാകുകയും ചെയ്തത് വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടി. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനിടയിലായി.തലസ്ഥാന നഗരമായ ഹൈദരാബാദിലാണ് മഴ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്..

നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. റോഡുകള്‍ പലതും തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. അതേസമയം അപകട സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ജനങ്ങള്‍ സഹകരിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴയില്‍ ഇതുവരെ 35 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ കെടുതിക്കിടയിലും സജ്ജനാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര സേനയും രക്ഷാ ദൗത്യത്തിന് ഇറങ്ങിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന വലിയ ജോലിയാണ് സജ്ജനാരുടെ നേതൃത്വത്തിൽ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢി ഇവിടങ്ങളിൽ സന്ദർശിച്ചിരുന്നു,
ഹൈദരാബാദിലെ ജനങ്ങൾ സജ്ജനാരെ ഒരിക്കൽ കൂടി നന്ദിയോടെ പുകഴ്ത്തുകയാണ്.

read also: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ തടാകങ്ങളും ജലസംഭരണികളും നദികളും അടക്കം നിറഞ്ഞ് കവിഞ്ഞൊഴുകുന്നു, റോഡ്, റെയില്‍ ഗതാഗതം അടക്കം സ്തംഭിച്ചു : തെലങ്കാന പ്രളയത്തിൽ സഹായഹസ്തവുമായി പ്രധാനമന്ത്രി

സജ്ജനാർ വാർത്തകളിൽ ഇടംനേടുന്നത് ഇതാദ്യമല്ല. പ്രതികളെ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്ന പൊലീസ് സംഘത്തിന് നേതൃത്വം നൽകിയത് സൈബരാബാദ് കമ്മീഷണർ വി.സി സജ്ജനാർ ആണ്. പെൺകുട്ടികളെ ആക്രമിച്ച കേസിലെ പ്രതികളെ സജ്ജനാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വധിക്കുന്നത് ഇത് ആദ്യ സംഭവമല്ല.

2008 ഡിസംബറിൽ ആന്ധ്രയിലെ വാറംഗലിന് അടുത്ത് രണ്ടു പെൺകുട്ടികൾക്കുനേരെ ആസിഡാക്രമണം നടത്തിയ കേസിലെ മൂന്നു പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നിരുന്നു. അന്ന് വാറംഗൽ എസ്.പിയായിരുന്ന സജ്ജനാർ ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button