Latest NewsNewsIndia

ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ബി.ജെ.പി നേതാവ് ഡി.കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിൽ രാത്രിയോടെയായിരുന്നു സംഭവം.

Read Also : ലൗ ജിഹാദ് തടയാൻ കേന്ദ്രസർക്കാർ നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ഗുപ്തയ്ക്ക് നേരെ നിറയൊഴിച്ച ശേഷം ആക്രമി സംഘം കടന്നുകളഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button