Latest NewsNewsIndia

ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിയ്ക്കുന്നു… ഇനി ആത്മനിര്‍ഭര്‍ ഭാരത് … ഇന്ത്യന്‍ നിര്‍മിത ഉത്പ്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളെ നിരോധിയ്ക്കുന്നു… ഇനി ആത്മനിര്‍ഭര്‍ ഭാരത്. ചൈനയില്‍ നിര്‍മ്മിക്കുന്ന എയര്‍ കണ്ടീഷണറുകള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചതോടെ ഇന്ത്യന്‍ എ.സി നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് തീരുമാനം. അത്യാവശ്യമല്ലാത്ത വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കലും ലക്ഷ്യമാണ്.

Read Also : ശിവശങ്കര്‍ പൂര്‍ണ ആരോഗ്യവാന്‍… ശിവശങ്കറിന്റെ ആശുപത്രിവാസം സി പി എം തിരക്കഥ… പ്രതികരണവുമായി ബിജെപി നേതാവ് എം.ടി.രമേശ്

ചൈനീസ് റെഫ്രിജറന്റുകള്‍ ഉപയോഗിക്കുന്ന എ.സികളുടെ ഇറക്കുമതി വിലക്കി വിദേശ വ്യാപാര ഡയറക്ടര്‍ ജനറലാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നേരത്തേ ടെലിവിഷനുകള്‍ ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. രണ്ട് ഉത്പന്നങ്ങളും സ്വതന്ത്രവ്യാപാര പട്ടികയിലായിരുന്നു ഇതുവരെ. ടെലിവിഷന്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇറക്കുമതിക്കാര്‍ ഇതിന് ലൈസന്‍സ് നേടണമെന്നും വ്യവസ്ഥ കൊണ്ടുവന്നു.

ലോകത്ത് തന്നെ ഏറ്റവും വലിയ എ.സി വിപണികളിലൊന്നാണ് ഇന്ത്യ. അരലക്ഷത്തോളം കോടി രൂപയുടെ വ്യാപാരമാണ് വര്‍ഷം തോറും നടക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത്തരം ഉത്പന്നങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാന്‍ പ്രോത്സാഹനം നല്‍കുകയാണ് ഇന്ത്യന്‍ നയം.

പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനായി 100 വസ്തുക്കളുടെ ഇറക്കുമതിക്ക് ആഗസ്റ്റില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സ്വയംപര്യാപ്തതയുടെ പേരിലാണ് ഇറക്കുമതി നിയന്ത്രണങ്ങളെങ്കിലും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളാണ് പ്രധാന കാരണം.

അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയ ശേഷം ചൈനീസ് ഇറക്കുമതിക്ക് ഇന്ത്യ ഘട്ടം ഘട്ടമായി നിയന്ത്രണം ഏര്‍പ്പെടുത്തി വരികയുമാണ്. വ്യാപാര മേഖലയില്‍ ഇന്ത്യ നടത്തുന്ന ശീതയുദ്ധം ചൈനയ്ക്ക്ക്ക് വ്യാപാര മേഖലയില്‍ കനത്ത തിരിച്ചടിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button