KeralaLatest NewsNews

106-ാം വയസ്സില്‍ കോവിഡിനെ തോല്‍പിച്ച്‌ വള്ളിക്കുട്ടിയമ്മ

ആരോഗ്യ പ്രവര്‍ത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ കോവിഡ് മുക്തി നേടി വീട്ടിലെത്തിക്കുവാന്‍ സഹായിച്ചു.

ചങ്ങരംകുളം: 106-ാം വയസ്സില്‍ കോവിഡ് മഹാമാരിയെ വരുതിയിലാക്കി വള്ളിക്കുട്ടിയമ്മ. ചാലിശ്ശേരി പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടില്‍ പരേതനായ അയ്യപ്പന്റെ ഭാര്യ വള്ളിക്കുട്ടിയമ്മക്ക് സെപ്‌തംബർ അഞ്ചിന്​ ഹൈസ്കൂളില്‍ നടന്ന ആന്‍റിജന്‍ ടെസ്​റ്റിലാണ് കോവിഡ് പോസറ്റിവായത്. തുടര്‍ന്ന് പാലക്കാട് ജില്ല മെഡിക്കല്‍ കോളജില്‍ ചികില്‍സ നേടി. പത്ത് ദിവസത്തിനു ശേഷം നടന്ന ടെസ്​റ്റില്‍ ഫലം നെഗറ്റിവായി.

Read Also: മദ്യപിച്ചു വാക്കുതർക്കം; വിമുക്തഭടനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

ആരോഗ്യ പ്രവര്‍ത്തകരുടെ സന്തോഷത്തോടെയുള്ള കരുതലും പരിചരണവും മുത്തശ്ശിയെ കോവിഡ് മുക്തി നേടി വീട്ടിലെത്തിക്കുവാന്‍ സഹായിച്ചു. ഉറ്റവരെ കാണാന്‍ കഴിയാതെയിരുന്ന മുത്തശ്ശിക്ക് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം മക്കളെ പോലെ പരിചരിച്ചത് ഏറെ മാതൃകയായി. നാടിന്റെ പ്രിയപ്പെട്ട മുത്തശ്ശിക്കു വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു നാളിതുവരെ ചാലിശ്ശേരി ഗ്രാമം. 4 മക്കളും അവരുടെ മക്കളുമായി മുത്തശ്ശിക്ക് 5 തലമുറയിൽ 60 പേരക്കുട്ടികളുണ്ട്. മുൻകാലങ്ങളിലൊന്നും കൂടുതൽ ആശുപത്രിയിൽ പോകേണ്ടിവന്നിട്ടില്ലാത്ത വള്ളിക്കുട്ടിയമ്മയ്ക്ക് മഹാമാരിയിൽ പെട്ട് ആശുപത്രിയിൽ കഴിയേണ്ടിവന്നത് വേറിട്ട അനുഭവമായി.

shortlink

Post Your Comments


Back to top button