KeralaNattuvarthaLatest NewsNews

പതിനെട്ട് വർഷമായിട്ടും പണി തീരാതെ കിടക്കുന്ന അഞ്ചൽ ബൈപാസ് പാതിവഴിക്കിട്ടിട്ട് 200 കോടിയുടെ പുനലൂർ ബൈപാസ് പ്രഖ്യാപിച്ച് മന്ത്രി കെ രാജു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് പണിയുമെന്ന് സ്ഥലം എം. എൽ. എ യായ മന്ത്രി കെ.രാജു പറഞ്ഞു. ബൈപ്പാസ് പാത കടന്ന് പോകാൻ പറ്റിയ പ്രദേശങ്ങളിൽ സാദ്ധ്യത പഠനം നടത്താൻ എൻഞ്ചിനിയറൻമാരുമായി പുനലൂരിൽ എത്തിയതായിരുന്നു മന്ത്രി.

Read Also : പതിനേഴുകാരിയുടെ തല മൊട്ടയടിച്ച മുസ്ലിം കുടുംബത്തെ നാട് കടത്തി ഫ്രാൻസ് 

കിഫ്‌ബിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്. പുനലൂരിലെ പൊതുമരാമത്ത് വകുപ്പിൻ്റെ ഗസ്റ്റു ഹൗസിൽ ഉദ്യോസ്ഥരും, ജനപ്രതിനിധികളുമായി മന്ത്രി പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സ്ഥലപരിശോധനകൾ നടത്തിയത്.

ദേശീയ പാത കടന്ന് പോകുന്ന ഇളമ്പലിന് സമീപത്തെ ആരംപുന്നയിൽ നിന്നും ആരംഭിച്ചു ചെമ്മന്തൂർ, മുളന്തടം ,തൊളിക്കോട് ജംഗ്ഷൻ വഴി കല്ലടയാറ്റ് തിരത്ത് എത്തും.തുടർന്ന് കല്ലടയാറിനും, തൊളിക്കോട് ആറിനും മദ്ധ്യേ പുതിയ ഓരോ പാലം പണിഞ്ഞ ശേഷം ഐക്കരക്കോണമോ, പാപ്പന്നൂർ വഴിയോ ദേശീയ പാതയിലെ കലയനാട്ടും, പ്ലച്ചേരിയിലും

ബൈപ്പാസ് എത്തിക്കാവുന്ന തരത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ചെമ്മന്തൂരിൽ നിന്നാരംഭിച്ചു ചൗക്ക റോഡ്,ശ്രീരാമപുരം മാർക്കറ്റ് വഴി ശിവൻ കോവിൽ റോഡിൽ എത്തിയ ശേഷം കല്ലടയാറിന് മദ്ധ്യേ പുതിയ പാലം പണിത് നെല്ലിപ്പള്ളി, ചാലിയക്കര വഴിയും, ബോയിസ് ഹൈസ്കൂളിന് സമിപത്ത് കുടിയും കലയനാട്ട് എത്താവുന്ന നിലയിൽ ബൈപ്പാസ് നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു.
എന്നാൽ മാർക്കറ്റിന് സമീപത്ത് കൂടി ബൈപ്പാസ് കടന്ന് പോകേണ്ടി വരുമ്പോൾ റെയിൽവേയുടെ അനുമതി വാങ്ങേണ്ടി വരും. അത് പണികൾക്ക് കാലതാമസം നേരിടേണ്ടി വരുമെന്നത് കണക്കിലെടുത്തു ഇത് വഴി ബൈപാസ് കടന്ന് പോകുന്നത് ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്.

ഇത് കണക്കിലെടുത്ത് ദേശീയ പാത കടന്ന് പോകുന്ന ആരംപുന്ന, മഞ്ഞ മൺകാല,ചെമ്മന്തൂർ ഗ്രൗണ്ട്, പ്ലാത്തറ, മുളന്തടം, തൊളിക്കോട് ജംഗ്ഷൻ, മണിയാർ റോഡിലെ തൊളിക്കോട് പാലം തുടങ്ങി ബൈപ്പാസ് പാത കടന്ന് പോകാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ദേശീയ പാത കടന്ന് പോകുന്ന പുനലൂർ പട്ടത്തിലെ ഗതാഗത കുരുക്കു ഒഴുവാക്കും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമാണ് പുതിയ ബൈപ്പാസ് റോഡ് പണിയുന്നത്.

എന്നാൽ മന്ത്രിയുടെ തന്നെ സ്വന്തം മണ്ഡലത്തിലെ അഞ്ചൽ ബൈ പാസ് ഇപ്പോഴും പണിതീരാതെ കിടക്കുകയാണ് .പതിനെട്ട് വര്ഷം മുൻപ് പണി തുടങ്ങിയ ബൈ പാസ് ഇപ്പോൾ എങ്ങും എത്താത്ത നിലയിലാണ് .അഞ്ചൽ-ആയൂർ റോഡിൽ കുരിശും മുക്കിൽ നിന്ന് ആരംഭിച്ച് പുനലൂർ റോഡിൽ അമ്പലമുക്കിൽ അവസാനിക്കുന്നതാണ് ബൈ പാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button