Latest NewsNewsIndia

രാജ്യത്തെ എല്ലാ ജനങ്ങളും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം : വിളക്കുകള്‍ തെളിയ്ക്കുന്നത് എന്തിനാണെന്നും വിശദീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ആഘോഷങ്ങളിലും നമ്മുടെ ധീര സൈനികരേയും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാര റേഡിയോ സംപ്രേഷണ പരിപാടിയാ മാന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഉത്സവ വേളയില്‍, മാതൃഭൂമിയുടെ സുരക്ഷയക്കായി നമ്മുടെ അതിര്‍ത്തികളില്‍ ഡ്യൂട്ടിയില്‍ ഉറച്ചുനിന്ന നമ്മുടെ ധീരരായ സൈനികരെക്കുറിച്ചും നാം ഓര്‍ക്കണം. മാതൃഭൂമിയുടെ മക്കളായ ഈ ധീരരോടുള്ള ബഹുമാനാര്‍ത്ഥം നിങ്ങളെല്ലാവരും വീട്ടില്‍ ഒരു വിളക്ക് തെളിയിക്കണം.

Read Also : പൊടിക്കാറ്റ് കൊറോണ വൈറസ് വാഹകര്‍…. ശക്തമായ മുന്നറിയിപ്പ് നല്‍കി ഈ രാജ്യം… ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ ഭയക്കണം

ആഘോഷ ദിനങ്ങളില്‍ ആളുകള്‍ ഷോപ്പിങ് നടത്തുന്നത് വ്യാപകമാണ്. എന്നാല്‍ ഇത്തവണ ഷോപ്പിങ് നടത്തുമ്പോള്‍ വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്‌ബോള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഈ ഉത്സവ വേളയില്‍, മാതൃഭൂമിയുടെ സുരക്ഷയക്കായി നമ്മുടെ അതിര്‍ത്തികളില്‍ ഡ്യൂട്ടിയില്‍ ഉറച്ചുനിന്ന നമ്മുടെ ധീരരായ സൈനികരെക്കുറിച്ചും നാം ഓര്‍ക്കണം. മാതൃഭൂമിയുടെ മക്കളായ ഈ ധീരരോടുള്ള ബഹുമാനാര്‍ത്ഥം നിങ്ങളെല്ലാവരും വീട്ടില്‍ ഒരു വിളക്ക് തെളിയിക്കണം. ഉത്സവകാലത്തും നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലകഴും ഒഴിവാക്കാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാദിയുടെ ജനപ്രീതി ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് ലോകത്തിന്റെ പല സ്ഥലങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നു. മെക്‌സിക്കോയില്‍ ഓക്‌സാക്ക എന്നൊരു സ്ഥലമുണ്ട്. ആ പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍, പ്രാദേശിക ഗ്രാമീണര്‍ ഖാദി നെയ്യുന്നു. ഇന്ന്, ഈ സ്ഥലത്തെ ഖാദി ഓക്‌സാക്ക ഖാദി എന്ന പേരില്‍ പ്രശസ്തി നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ഗാന്ധി ജയന്തി ദിനത്തില്‍ ദില്ലിയിലെ കന്നോട്ട് പ്ലേസിലെ ഖാദി സ്റ്റോര്‍ ഒരു ദിവസം കൊണ്ട് ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടത്തി. കൊറോണ കാലഘട്ടത്തില്‍ ഖാദി മാസ്‌കുകളും വളരെ പ്രചാരത്തിലുണ്ടെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button