KeralaLatest NewsNews

ഭീതി പരത്തിയ കടുവ കൂട്ടിലായി

പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്.

വയനാട്: ഒരു പ്രദേശത്തെ ഒന്നടക്കം ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വയനാട്ടിലെ പുല്‍പ്പള്ളി ചീയമ്പം 73ല്‍ ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയാണ് ചീയമ്പം 73 ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടത്. കൂട്ടില്‍ അകപ്പെട്ട കടുവയ്ക്ക് ഏകദേശം ഒന്‍പത് വയസോളം പ്രായമുണ്ടാവുമെന്ന് വനപാലകര്‍ പറഞ്ഞു.

Read Also: ഓമനിച്ച് വളർത്താൻ ഓർഡർ നൽകിയത് സവന്ന പൂച്ചയെ; കിട്ടിയത് സുമാത്രൻ കടുവക്കുഞ്ഞിനെ

പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി ജനവാസ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയടക്കം പിടികൂടിയ കടുവയാണിത്. ഈ മാസം എട്ടിനാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്. കടുവയെ പിടികൂടാത്തതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലായിരുന്നു.

shortlink

Post Your Comments


Back to top button