COVID 19Latest NewsNewsIndia

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ്

മുംെബെ: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ : ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അറിയിപ്പ് . ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ഇന്ത്യയിലെ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്സ്ഫഡിന്റെ ക്ലിനിക്കല്‍ പരീക്ഷണം അവസാന ഘട്ടത്തിലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അതു പൂര്‍ത്തിയാകുമെന്നു കരുതുന്നു. സുരക്ഷിതമെന്നാണു ഫലമെങ്കില്‍ നിര്‍മാണ െലെസന്‍സിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല പറഞ്ഞു.

Read Also : രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞിട്ടേ ബാക്കി എന്തും… ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച് ലോകരാഷ്ട്രങ്ങള്‍

അടിയന്തര െലൈസന്‍സ് ലഭിച്ചാല്‍ ഡിസംബറോടെ നിര്‍മാണം തുടങ്ങാനാകും. അതല്ലെങ്കില്‍ ജനുവരിയിലേ തുടങ്ങാന്‍ കഴിയൂ. ആറു മാസത്തിനകം 10 കോടി ഡോസ് നിര്‍മിക്കാന്‍ കഴിയുമെന്നും ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button