CinemaLatest NewsNews

തെരുവ് ​ഗായികയിൽ നിന്നും ബോളിവുഡിലേക്ക് മോഹിപ്പിക്കുന്ന ചേക്കേറൽ, പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദത്തിലേക്ക്; റാണു മണ്ഡലിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയം

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി റാണുവിനെ കുറിച്ച്‌ ആര്‍ക്കും ഒരറിവുമില്ല

നരച്ച വസ്ത്രങ്ങളുമായിരുന്ന് റെയില്‍വെ സ്‌റ്റേഷനിലിരുന്ന് പാടി ദേശീയ ശ്രദ്ധയാകര്‍ഷിച്ച തെരുവ് ഗായികയായിരുന്നു റാണു മണ്ഡല്‍. വളരെ പെട്ടെന്നായിരുന്നു റാണു മണ്ഡല്‍ പ്രശസ്തി നേടിയത്. ബോളിവുഡ് സിനിമകളില്‍ വരെ പാടിയ റാണു ഇന്ത്യയൊട്ടാതെ തന്നെ തരംഗമായിരുന്നു മാറിയിരുന്നു. മലയാള ചാനലുകളിലും റാണും അതിഥിയായി എത്തിയിരുന്നു. പ്രശസ്തി നേടി സാമ്പത്തികമായി മെച്ചപ്പെട്ട റാണു പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയും ഉപേക്ഷിച്ചു പോയ മകള്‍ തിരിച്ചെത്തുകയും ചെയ്തത് വാർത്തയായിരുന്നു.

എന്നാൽ ഇപ്പോഴിതാ റാണു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. റാണുവിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി റാണുവിനെ കുറിച്ച്‌ ആര്‍ക്കും ഒരറിവുമില്ല. കൊറോണ ആയതോടെ പൊതു വേദികള്‍ കുറഞ്ഞ സാഹചര്യത്തില്‍ റാണുവിന്റെ തിരക്കും നഷ്ടപ്പെട്ടു. ഇതോടെ പുതിയ വീട് ഉപേക്ഷിച്ച്‌ റാണു പഴയ വീട്ടിലേയ്ക്ക് തിരിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പ്രശസ്തി തലക്ക് പിടിച്ചതോടെ ആരാധകരെ ചീത്തവിളിച്ച് വിവാദത്തിലേക്കും നീങ്ങിയിരുന്നു.

കുറച്ച് നാൾമുൻപാണ് മുന്‍പാണ് പശ്ചിമ ബംഗാളിലെ രണാഘട്ട് റെയില്‍വെ സ്റ്റേഷനിലിരുന്ന് ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ ഹേ എന്ന ഗാനം പാടി റാണു ചേക്കേറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button