Latest NewsNewsInternational

ഈ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത പന്നിയിറച്ചി പാക്കേജില്‍ കോവിഡ് ; മുന്നറിയിപ്പ് നല്‍കി ചൈന

ബീജിംഗ്: ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച പന്നിയിറച്ചി പാക്കേജിംഗ് കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ചൈന. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ ഒരു ജില്ലയില്‍ എത്തിച്ച പന്നിയിറച്ചി പാക്കേജിംഗില്‍ ആണ് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതായി പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചത്.

വെയ്ഹായ് നഗരത്തിലെ വെന്‍ഡെംഗ് ജില്ലയിലെ താമസക്കാര്‍ പന്നിയിറച്ചി വാങ്ങിയിട്ടുണ്ടാകാം എന്നും ഇതിന്റെ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കണമെന്നും പ്രാദേശിക സര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു. ശീതീകരിച്ച ഇറച്ചി ഏത് ബ്രസീലിയന്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button