Latest NewsNewsIndia

145ാം ജന്മദിനം; പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

അഹമ്മദാബാദ്: ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിന പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഗുജറാത്തിലെ കെവാഡിയയില്‍ നര്‍മ്മദ നദീതീരത്തുള്ള പട്ടേല്‍ പ്രതിമയിലാണ് പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയത്. ശനിയാഴ്ച (ഒക്‌ടോബർ-31) രാവിലെയായിരുന്നു ചടങ്ങ്.

Read Also: രാജ്യ സുരക്ഷയ്ക്കായി; “സായ്” പുറത്തിറക്കി ഇന്ത്യന്‍ സൈന്യം

അതേസമയം രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അഹമ്മദാബാദ് നദീമുഖത്ത് നിന്ന് ഏകതാ പ്രതിമവരെയാണ് സര്‍വീസ്. സംസ്ഥാനത്തെ 17 പുതിയ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button