KeralaLatest NewsNews

ഐ ഫോണുകളില്‍ ഒന്ന് ലഭിച്ചത് ശിവശങ്കറിന്; ലൈഫില്‍ ശിവശങ്കറിനെതിരെ കുരുക്കുമായി സിബിഐ

അഴിമതി നിരോധന വകുപ്പിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ശിവശങ്കറിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയുടെ തീരുമാനം.

കൊച്ചി: വിവാദ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സിബിഐ. പദ്ധതി കരാറിന് പ്രത്യുപകാരമായി യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് എം ശിവശങ്കറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇത് കരാറിന്റെ ഭാഗമായുള്ള കോഴയാണെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചു. അഴിമതി നിരോധന വകുപ്പിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം ശിവശങ്കറിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിബിഐയുടെ തീരുമാനം.

Read Also: എതിരാളിയെ തീര്‍ക്കാനുള്ള മാസ്റ്റര്‍ മൈന്‍ഡാണ് ബിനീഷ് കോടിയേരി; തന്നെ വെട്ടിനുറുക്കാന്‍ ഉത്തരവിട്ട ക്രിമിനലെന്ന് എബിവിപി പ്രവര്‍ത്തകൻ

അതേസമയം ഐഫോണ്‍ ഇന്‍വോയ്‌സ് അടക്കമുള്ള വിവരങ്ങള്‍ രണ്ടാഴ്ച മുന്‍പ് ശേഖരിച്ചു. എന്നാൽ അഴിമതി നിരോധന നിയമത്തിലെ ഏഴ് മുതല്‍ പതിമൂന്ന് വരെയുള്ള വകുപ്പുകളാണ് സിബിഐ ചുമത്തുന്നത്. പഴയ എഫ്‌ഐആറിനൊപ്പമായിരിക്കും പുതിയ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുക. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ലഭിച്ചവരില്‍ എം ശിവശങ്കറും ഉണ്ടെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ശിവശങ്കര്‍ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളിലും വ്യക്തമാണ്. 2017 ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നമ്പര്‍ 483 പ്രകാരം കേസെടുക്കാമെന്നാണ് സിബിഐ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button