YouthLife Style

40 വയസിന് താഴെയുള്ളവര്‍ തീര്‍ച്ചയായും ഈ നിശബ്ദ കൊലയാളിയെ അറിഞ്ഞിരിക്കണം… ഇല്ലെങ്കില്‍ മരണം കവര്‍ന്നെടുക്കും

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം.

എംമ്പോളിസം കൊണ്ടും സ്‌ട്രോക്കുണ്ടാവാം. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്.

ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.. ലോകമെമ്പാടുമുള്ള permanent വൈകല്യത്തിന്റെ പ്രധാന കാരണം സ്ട്രോക്കാണ്..

40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.

പക്ഷഘാതം തടയുന്നതിനായി പ്രവര്‍ത്ത നിരതരായിരിക്കുക (”Join the movement’ being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്‌ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം.

നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്‌പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്‌ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

പക്ഷാഘാതസാധ്യത കുറയ്ക്കുന്നതിനുള്ള വഴികള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (രക്താതിമര്‍ദ്ദം) നിയന്ത്രിക്കുക

പുകവലി ഉപേക്ഷിക്കുക. പുകവലി സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.

അമിതഭാരമുള്ളത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ മറ്റ് സ്ട്രോക്ക് അപകടസാധ്യത ഘടകങ്ങള്‍ക്ക് കാരണമാകുന്നു.

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണംകഴിക്കുക. വ്യായാമം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ കൊളസ്ട്രോളിന്റെ തോത് വര്‍ദ്ധിപ്പിക്കാനും , രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുക

ഭക്ഷണക്രമം, വ്യായാമം, ഭാരം നിയന്ത്രിക്കല്‍, മരുന്ന് എന്നിവ ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.

അമിതമായ മദ്യപാനം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്ട്രോക്കുകള്‍, ഹെമറാജിക് സ്ട്രോക്കുകള്‍ എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.Obstructive സ്ലീപ് അപ്നിയ (OSA) ഉണ്ടെങ്കില്‍ ചികിത്സിക്കുക.

ആസക്തി മരുന്നുകള്‍ ഒഴിവാക്കുക. കൊക്കെയ്ന്‍, മെത്താംഫെറ്റാമൈനുകള്‍ പോലുള്ള ചില മരുന്നുകള്‍ Transient Ischaemic attacks (TIA) അല്ലെങ്കില്‍ പക്ഷാഘാതത്തിനോ കാരണമാകുന്ന ഘടകങ്ങളാണ്.

ഉയര്‍ന്ന കൊളസ്ട്രോള്‍, Carotid artery disease, പെരിഫറല്‍ ആര്‍ട്ടറി disease, ഏട്രിയല്‍ ഫൈബ്രിലേഷന്‍ (AF), ഹൃദ്രോഗം അല്ലെങ്കില്‍ Sickle cell disease എന്ന മെഡിക്കല്‍ അവസ്ഥകള്‍ ചികിത്സിക്കുക. ഈ രോഗങ്ങള്‍ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു..

സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. ,വായയുടെ കോണിന്റെ വ്യതിയാനം (വായ് കോട്ടം) കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സംശയിക്കാം.

സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍, ഒരു വിദഗ്ദ്ധ കേന്ദ്രത്തിലെ കൃത്യമായ ചികിത്സ നാലര മണിക്കൂറിനുള്ളില്‍ ആരംഭിക്കണം, അപ്പോള്‍ മാത്രമേ മികച്ച ഫലങ്ങള്‍ ലഭിക്കൂ.. .

ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും സംഭവിക്കാം. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button