Latest NewsKeralaCinemaMollywoodNewsEntertainment

”അച്ഛൻ പാടിയ ഹരിമുരളീരവമോ,ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ് യേശുദാസ്, ദയവ് ചെയ്ത് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി”; വിമർശനവുമായി ശാന്തിവിള ദിനേശ്

മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് വിജയ് യേശുദാസ് നല്‍കിയ അഭിമുഖത്തിലേതായി പുറത്തു വന്ന ഭാഗങ്ങള്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടംകൊടുത്തത്. മലയാളത്തില്‍ ഇനി പാടാനില്ലെന്ന് അഭിമുഖത്തില്‍ വിജയ് യേശുദാസ് പ്രഖ്യാപിച്ചതായിട്ടായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടത്. ഇതോടെ വിജയ് യേശുദാസിനെ അനുകൂലിച്ചും പ്രതീകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. പിന്നീട് താന്‍ പറഞ്ഞത് അങ്ങനെയെല്ലെന്ന് അവകാശപ്പെട്ട് വിജയ് യേശുദാസ് രംഗത്ത് എത്തിയെങ്കിലും താരത്തിനെതിരേയുള്ള വിമര്‍ശനം ഇപ്പോഴും ഉയര്‍ന്നു വരികയാണ്  സംവിധായകനായ ശാന്തിവിള ദിനേശാണ് ഏറ്റവുമൊടുവിൽ വിജയ് യേശുദാസിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശിന്റെ പ്രതികരണം.

 

യേശുദാസ് എന്നൊരു ബ്രാൻഡ് ഇല്ലായിരുന്നെങ്കിൽ വിജയ് യേശുദാസിന് ഇപ്പോൾ പാടിയ ഈ പാട്ടുകളുടെ ഒരു പത്ത് ശതമാനം പോലും കിട്ടില്ലായിരുന്നുവെന്ന കാര്യം ഇനിയെങ്കിലും താങ്കൾ മനസ്സിലാക്കണം. അച്ഛൻറെ മേൽവിലാസത്തിലാണ് വിജയ് ഗായകനായത്. അല്ലാതെ സ്വന്തം കഴിവുകൊണ്ടൊന്നുമല്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച മലയാളത്തിലെ ഒരു ഗായകൻ, അച്ഛൻറെ മേൽവിലാസത്തിൽ ഒരുപാട് അവസരങ്ങൾ നേടിയെടുത്ത ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം പറയുന്നു.

അച്ഛൻ പാടിയ ഹരിമുരളീരവമോ, ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ്. മലയാളം ഇംഗ്ലീഷിൽ ലാപ്‌ടോപ്പിൽ അടിച്ചു വെച്ച്, ഇംഗ്ലീഷ് വായിച്ച് മലയാളം പാടുന്ന ഗായകനാണ് വിജയ് യേശുദാസെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവിടെ കിട്ടുന്നത് ചെറിയ തുകയാണെന്നതായിരുന്നു മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞതിന് അദ്ദേഹം പറഞ്ഞ കാരണം. തമിഴ്‌നാട്ടിലെ മധുര ജില്ലയുടെ അത്രയും വരാത്ത ഒരു സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തെ കൊച്ചു ഭാഷയിലെ സിനിമയിൽ അദ്ദേഹം പാടുമ്പോൾ അദ്ദേഹത്തിന് ഇവിടെ നിന്നും കിട്ടുന്ന പ്രതിഫലം പോരാ എന്നാണ് അദ്ദേഹം പറയുന്നത്.

സ്വന്തം കഴിവുകൊണ്ട് പാഠാനാണെങ്കിൽ കൊല്ലം കാരനായ ഒരു അഭിജിത്തുണ്ട്. വിജയ് യേശുദാസ് സംസ്ഥാന അവാർഡ് സ്വീകരിച്ച ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അഭിജിത്താണ്.  ആ പാട്ട് ഒരു പത്ത് ആവർത്തി വിജയ് യേശുദാസ് കേട്ടു നോക്കണം. എത്രമനോഹരമായാണ് അദ്ദേഹം ആ പാട്ട് പാടിയതെന്ന് അപ്പോൾ മനസ്സിലാവും. പുന്നപ്രയിൽ സജേഷ് എന്ന ചെറുപ്പക്കാരനുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഇവരുടെയൊന്നും ഏഴയലത്ത് എത്താൻ വിജയ് യേശുദാസിന് കഴിയില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

മധു ബാലകൃഷ്ണൻ പാടുന്നത് പോലെ ഗംഗേ എന്ന പാട്ടോ, ബിജു നാരായൺ പാടുന്ന ഹരിമുരളീരവമോ വിജയ് യേശുദാസ് ഒന്ന് പാടിനോക്കണം. മുട്ടടിക്കും. വിറയലുകൊണ്ട് പാടുമ്പോൾ നല്ല വെബ്രേഷൻ ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. ഈ ഗാനങ്ങളൊക്കെ മനോഹരമായി പാടാൻ കഴിയുന്ന ഒരുപാട് ചെറുപ്പക്കാർ ഇന്നുണ്ട്. അതുകൊണ്ട് അച്ഛൻറെ മേൽവിലാസത്തിൽ മാത്രം ഉയർന്നു വന്ന വിജയ് യേശുദാസ് ഇങ്ങനെ അഹങ്കരിക്കരുത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും അവസരങ്ങൾ യേശുദാസിന് പോലും കിട്ടിയിട്ടില്ല. അത് യേശുദാസ് എന്ന വടവൃക്ഷത്തിന്റെ മകനായത് കൊണ്ട് മാത്രമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ദയവ് ചെയ്ത് വിജയ് യേശുദാസ് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി. വിജയ് യേശുദാസ് പാടിയില്ല എന്ന് കരുതി മലയാള സിനിമക്ക് ഒരു ദോഷവും വരാൻ പോകുന്നില്ല. വിജയ് യേശുദാസിന് മാത്രമാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button