Latest NewsNews

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മയക്കുമരുന്നിന് അടിമയായിരുന്നു;ഗുരുതര ആരോപണവുമായി മുൻ പാക് ബൗളർ സർഫറാസ് നവാസ്

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായി ഇമ്രാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം ബാസിത് അലി. ഇമ്രാൻ ഖാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും അദ്ദേഹം കൊക്കെയ്ൻ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നുമാണ് സർഫറാസിന്റെ ആരോപണം.

1987 കാലത്തെ സംഭവത്തെ കുറിച്ചാണ് സർഫറാസ് പറയുന്നത്.1970-80 കാലഘട്ടത്തിൽ പാക് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളായിരുന്നു ഇമ്രാൻ ഖാനും സർഫറാസ് നവാസും. ഇമ്രാൻ ഖാനെതിരെ സർഫറാസ് നടത്തുന്ന ആരോപണങ്ങളുടെ വീഡിയോ ഇന്റർനെറ്റിലും പ്രചരിക്കുന്നുണ്ട്. ഇമ്രാൻ ഖാൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് താൻ മാത്രമല്ല സാക്ഷിയെന്നും സർഫറാസ് പറയുന്നു.

“അദ്ദേഹം കഞ്ചാവ് ഉപയോഗിച്ചിരുന്നു. ലണ്ടനിൽ വെച്ചും അദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചു. എന്റെ വീട്ടിൽ വെച്ചും ഉപയോഗിച്ചിരുന്നു. 1987 ൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന് നല്ല രീതിയിൽ പന്തെറിയാൻ സാധിച്ചില്ല. മത്സരത്തിനിടയിൽ ഭക്ഷണം കഴിക്കാനായി ഇസ്ലാമാബാദിലുള്ള എന്റെ വീട്ടിൽ അദ്ദേഹം വന്നു. സഹതാരങ്ങളായ മുഹ്സിൻ ഖാൻ, അബ്ദുൽ ഖാദർ, സലീം മാലിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭക്ഷണശേഷം അദ്ദേഹം ചരസ് ഉപയോഗിച്ചു. എന്തോ മൂക്കിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു. കൊക്കെയ്നും ഉപയോഗിച്ചു”.

ലണ്ടനിൽ വെച്ച് ഇമ്രാൻ ഖാൻ റോൾ ചെയ്യുന്നത് കണ്ടെന്നും സർഫറാസ് പറയുന്നു. ഇതിന് താൻ മാത്രമല്ല ദൃക്സാക്ഷി. വേറെയും കുറേ പേർ ഉണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ മുന്നിൽ കൊണ്ടുവരൂ എന്നും തന്റെ ആരോപണങ്ങൾ ഇമ്രാൻ ഖാൻ നിഷേധിക്കുമോ എന്ന് നോക്കാമെന്നും സർഫറാസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button