Latest NewsNewsEntertainment

ആ ‘ഒരു നടൻ തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവര്‍, പക്ഷേ, ജനങ്ങൾക്കിഷ്ടം എന്നെപോലൊരാൾ നേതാവാകുന്നത് ’; സുരേഷ് ഗോപിയെ പരിഹസിച്ച് ദേവന്‍

സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി

കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കാനുള്ള കാരണം ശബരിമലയുടെ ഹാംഗ് ഓവറെന്ന് നടന്‍ ദേവന്‍.

പക്ഷെ, ഇത്തവണ ബിജെപിക്ക് ആ സ്വാധീനം ഇല്ലെന്നാണ് വിവരം ഇത്തവണ തൃശ്ശൂരില്‍ മത്സരം രാഷ്ട്രീയമായിട്ടായിരിക്കുമെന്നും ദേവൻ.

‘സര്‍വേകള്‍ നടത്തി നേരിട്ടും അല്ലാതെയും ജനങ്ങളുടെ റിയാക്ഷന്‍ ഞാന്‍ മനസിലാക്കി. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം.

ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു. ബി ജെ പിക്ക് ഇപ്പോള്‍ ആ സ്വാധീനം അവിടെയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇത്തവണ അവിടെ മത്സരം രാഷ്ട്രീയമായിട്ടായിരിക്കും’,ദേവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button