Latest NewsUAENewsInternationalGulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടി സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഏഴ് കോടിയിലധികം തുക (1ദശലക്ഷം യുഎസ് ഡോളര്‍)സമ്മാനമായി ലഭിച്ചു. ബഹ്റൈനില്‍ ജനിച്ചുവളര്‍ന്ന സുനില്‍ കുമാര്‍കതൂരിയ (33)യെയാണ് ഭാഗ്യം കടാക്ഷിച്ചത്.

Read Also : ശത്രുവിന്റെ ശത്രു വീണ്ടും മിത്രമാകുന്നു ; പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങൾക്ക് പണി കൊടുത്ത് ഇന്ത്യ

കഴിഞ്ഞ 15 വര്‍ഷമായി സുനില്‍ ടിക്കറ്റെടുക്കാറുണ്ട്. സുനിലിന്റെ പിതാവാണ് ഇക്കുറി ഓണ്‍ലൈനായി ടിക്കറ്റ് നമ്പർ തെരഞ്ഞെടുത്തത്.”എന്റെ സ്വപ്നം സാക്ഷാത്കരിച്ച ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി. ഇതിനു പിന്നിലുള്ള എല്ലാവര്‍ക്കും നന്ദി പറയുകയാണ്.” സുനില്‍ പറഞ്ഞു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയാകുന്ന 170-ാമത്തെ ഇന്ത്യക്കാരനാണ് സുനില്‍. 1999 ലാണ് മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചത്. ടിക്കറ്റ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button