KeralaLatest NewsNews

ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി വെട്ടിക്കുറച്ചു, അഞ്ചുവര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും; ശുപാര്‍ശകള്‍ അംഗീകരിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 20 വര്‍ഷത്തില്‍ നിന്ന് അഞ്ചായി വെട്ടിക്കുറച്ചു. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിദഗ്ധസമിതികള്‍ നല്‍കിയ ശുപാര്‍ശയിലാണ്‌ ധനവകുപ്പിന്റെ പുതിയ ഉത്തരവ്. തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ശമ്പളമില്ലാതെ അവധി എടുത്തു അഞ്ചുവര്‍ഷത്തിനു ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കും. നിലവില്‍ അവധി നീട്ടിക്കിട്ടിയവര്‍ക്ക് ഇത് ബാധകമല്ല.

തദ്ദേശസ്ഥാപനങ്ങളിലെ കരാറുകള്‍ക്ക് ഉള്‍പ്പെടെ ട്രഷറിയില്‍നിന്ന് പണം ലഭിക്കില്ല. നവംബര്‍ ഒന്നുമുതല്‍ ബില്ലുകള്‍ ബാങ്കുകള്‍വഴി ബില്‍ ഡിസ്‌കൗണ്ട് രീതിയിൽ മാത്രമേ ലഭിക്കുകയുള്ളു. പലിശയുടെ ഒരു പങ്ക് കരാറുകാര്‍ വഹിക്കണം എന്നിവയാണ് ചെലവ് ചുരുക്കലിന്റെ ഭാ​ഗമായുള്ള പുതിയ ശുപാര്‍ശകള്‍.

read also:ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്; ലീഗ് എംഎല്‍എയെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും, പുതിയ ഫര്‍ണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരുവര്‍ഷത്തേക്ക്‌ തടഞ്ഞു. ഔദ്യോഗികചര്‍ച്ചകളും യോഗങ്ങളും പരിശീലനങ്ങളുമെല്ലാം കഴിയുന്നതും ഓണ്‍ലൈനിലൂടെ മാത്രമാക്കാനും നിർദ്ദേശം. ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും ഉപയോഗിക്കാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ സാധനങ്ങളും മൂന്നുമാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കണം. വാര്‍ഷികപദ്ധതിപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ അതും വെട്ടിക്കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button