Latest NewsKerala

13കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയത് സ്വന്തം പിതാവ് : പത്താം ക്ലാസുകാരന്റെ പേര് ഭീഷണിപ്പെടുത്തി പറയിച്ചു

അച്ഛന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നും കുട്ടി വ്യക്തമാക്കി.

കണ്ണൂര്‍: പതിമൂന്നു കാരി പീഡനത്തിന് ഇരയായി ​ഗര്‍ഭിണിയായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സ്വന്തം അച്ഛനാണ് പീ‍ഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ബന്ധുവായ പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞിരുന്നത്. അച്ഛന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത് എന്നും കുട്ടി വ്യക്തമാക്കി.

തളിപ്പറമ്പ് കുറുമാത്തൂരിലാണ് മകളെ പീഡിപ്പിച്ച്‌ കൗമാരക്കാരന്റെ തലയില്‍ കുറ്റം കെട്ടിവച്ച്‌ തടിയൂരാന്‍ അച്ഛന്‍ ശ്രമിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാള്‍ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

അച്ഛന്റെ ഭീഷണി ഭയന്നാണ് ആദ്യം കുട്ടി സത്യം തുറന്നു പറയാതിരുന്നത്. 2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരന്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തി.

read also: കര്‍ഷക പ്രക്ഷോഭം, കോവിഡ്, ഹത്രാസ്, അടക്കം അനേകം ബിജെപി വിരുദ്ധ സമരങ്ങള്‍ നടന്നിട്ടും മോദി- ഷാ കൂട്ടുകെട്ടിനെ തൊടാനാവാതെ പ്രതിപക്ഷ പാര്‍ട്ടികള്‍: ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലായിടത്തും കാവിക്കൊടി പാറിച്ച്‌ ബിജെപി

തുടര്‍ന്ന് വനിതാ പൊലീസുകാരും കൗണ്‍സിലിങ്ങ് വിദഗ്ധരും ചേര്‍ന്ന് കുട്ടിയോട് വിശദമായി സംസാരിച്ചത്. ഒടുവില്‍ പീഡിപ്പിച്ചത് അച്ഛനാണെന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കുട്ടി പറഞ്ഞു. വിദേശത്തായിരുന്ന പിതാവ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്.

ഇയാള്‍ പലതവണ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പറയുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടി അച്ഛന്റെ പേര് വെളിപ്പെടുത്തിയതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button