കൊല്ലം: സ്വപ്ന സുരേഷുമായി മുകേഷ് എംഎൽഎക്ക് അടുപ്പമുണ്ടായിരുന്നതായി തെളിവുകൾ പുറത്തു വിട്ട് ചാനൽ. ജനം ടിവിയാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്. സ്വപ്നയുടെയും ബന്ധുക്കളിൽ നിന്നും എൻഐഎ പിടിച്ചെടുത്ത ഫോണുകളിലാണ് ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. ഇവ ഡിജിറ്റല്‍- ഫോറന്‍സിക് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇടത് നേതാക്കളുടെ സ്വപ്നയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ഇതിന്റെ സ്ക്രീൻഷോട്ടുകൾ ചാനലിന് ലഭിച്ചതായാണ് അവർ അവകാശപ്പെടുന്നത്. അതേസമയം മുകേഷിനെതിരെ ഉള്ള ആരോപണത്തിൽ മുകേഷിന്റെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്.
തനിക്ക് വീഡിയോ കോളിനെ കുറിച്ച് അറിയില്ലെന്നും നിങ്ങൾക്ക് മാത്രം എന്താണ് ഇത്തരത്തിൽ വാർത്തകൾ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചാനലിനോട് ചോദിക്കുന്നുണ്ടായിരുന്നു. താൻ ഒരു സൈഡിലൂടെ പോകുന്ന ആളാണെന്നും തന്നെ വെറുതെ വീട് എന്നും അദ്ദേഹം പറയുന്നുണ്ട്. വീഡിയോ കാണാം:
വീഡിയോ കടപ്പാട് ജനം ടിവി:
Post Your Comments