Latest NewsNewsInternational

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വീണ്ടും ട്രംപ്…!

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് വീണ്ടും ഡൊണാള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നു. ഇന്നലെ രാത്രി നടത്തിയ ട്വീറ്റിലാണ് നമ്മള്‍ ജയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ട്വീറ്റ് ചെയുകയുണ്ടായത്. ദിവസങ്ങള്‍ നീണ്ട വോട്ടെണ്ണലിന് ശേഷം മാധ്യമ സ്ഥാപനങ്ങള്‍ അടക്കം ജോ ബൈഡനെ അമേരിക്കന്‍ പ്രസിഡന്‍റായി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിന്‍റെ പുതിയ ട്വീറ്റ് എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നതായാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയുകയുണ്ടായത്. ഞങ്ങളാണ് വലുതെന്നും അവര്‍ തെരഞ്ഞെടുപ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്നും പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിക്കുകയുണ്ടായി.

ബൈഡന്റെ ജയത്തില്‍ നിര്‍ണായകമായ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ചോദ്യം ചെയ്യാനാണ് ട്രംപിന്റെ തീരുമാനമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയുകയുണ്ടായിട്ടിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ ബൈഡനെ വിജയിയായി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം ഉയർന്നിരിക്കുന്നത്. കടുത്ത മത്സരം നടന്ന സംസ്ഥാനങ്ങളില്‍ റീ കൗണ്ടിംഗ് ആവശ്യപ്പെടുമെന്നും ട്രംപ് ആരോപണത്തിൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button