Latest NewsNewsIndia

ബീഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസി : ഇനി അടുത്ത ലക്ഷ്യം ബംഗാളിലെ മമത

ഹൈദരാബാദ്: ബീഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസി. ഇനി അടുത്ത ലക്ഷ്യം ബംഗാളിലെ മമത . ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി മഹാസഖ്യത്തെ ഞെട്ടിച്ച അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ഉത്തര്‍പ്രദേശിലേക്കും പശ്ചിമ ബംഗാളിലേക്കും. പശ്ചിമ ബംഗാളിലും യുപിയിലും എഐഎംഐഎം മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചു.

ബിഹാറില്‍ മഹാസഖ്യത്തിന്റെ വോട്ടുകള്‍ കുറച്ച ഒവൈസിയുടെ പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയാണ് ഒവൈസിയെ വോട്ട് കട്ടര്‍ല എന്ന് വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അവകാശമുള്ള പാര്‍ട്ടിയാണ് എഐഎംഐഎം. നിങ്ങള്‍ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുതെന്നാണോ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുടെ മടിയിലാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ചോദിക്കുന്നുണ്ടോ. പശ്ചിമ ബംഗാള്‍, യുപി തെരഞ്ഞെടുപ്പുകളിലും രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button