Latest NewsNewsInternational

നാ​ണ​ക്കേ​ട്… ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​തി​നെ​തി​രെ ബൈ​ഡ​ന്‍

ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെന്ന് ബൈ​ഡ​ന്‍ വ്യക്തമാക്കി.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പാ​ര​മ്പര്യ​ത്തി​നു ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

Read Also: കമ്യൂണിസത്തിന് ഇരകളായ 100 മില്യന്‍ ആളുകള്‍ക്ക് ട്രംപിൻറെ സ്മരണാഞ്ജലി

എന്നാൽ ട്രം​പ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ന്‍ ജ​നു​വ​രി 20ന് ​ഇ​തി​നൊ​ര​വ​സാ​ന​മു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ലെന്ന് ബൈ​ഡ​ന്‍ വ്യക്തമാക്കി. കൂടാതെ റി​പ്പ​ബ്ലി​ക്ക​ന്‍ അ​നു​ഭാ​വി​ക​ളും ത​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കു​മെ​ന്ന് ബൈഡൻ ആ​വ​ര്‍​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button