KeralaLatest NewsNews

ജയിലില്‍ കിടക്കുകയെന്നത് ബിനീഷ് കോടിയേരി ഒരിക്കലും ചിന്തിക്കാത്ത കാര്യം… കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ ‘സിപിഎം’ എന്ന അധികാരം ഉപയോഗിച്ച് കേസില്‍ നിന്ന് തലയൂരാമെന്നത് ബിനീഷിന് വ്യാമോഹം മാത്രം… ബിനീഷ് ഇനി പരപ്പന അഗ്രഹാര ജയിലില്‍

 

ബെംഗളൂരു: ജയിലില്‍ കിടക്കുകയെന്നത് ബിനീഷ് കോടിയേരി ഒരിക്കലും ചിന്തിക്കാത്ത കാര്യം. കുറ്റകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ ‘സിപിഎം’ എന്ന അധികാരം ഉപയോഗിച്ച് കേസില്‍ നിന്ന് തലയൂരാമെന്നത് ബിനീഷിന് വ്യാമോഹം മാത്രം. ബിനീഷ് ഇനി പരപ്പന അഗ്രഹാര ജയിലില്‍ . ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

Read Also : മഹാരാഷ്ട്രസര്‍ക്കാറും ഹൈക്കോടതിയും അര്‍ണാബിനെതിരെ നടത്തിയത് രാഷ്ട്രീയപകപൊക്കല്‍.. അര്‍ണാബ് ഒരു തീവ്രവാദിയോ കൊലപാതകിയോ അല്ല… ജാമ്യം നിഷേധിച്ച ഹൈക്കോടതിനടപടി അംഗീകരിയ്ക്കാനാകില്ല

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രതി അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നുമാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്

അതേസമയം ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോസ്ഥരും കോടതി ജീവനക്കാരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാണ നടപടി മാത്രമാണെന്ന് കോടതി വ്ക്തമാക്കി.

ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി വീണ്ടും പരിഗണിക്കും. തടസവാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button