Latest NewsNewsIndia

ജനങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രം. കൊവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 20 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വ്യാഴാഴ്ചയോടെ പദ്ധതി അന്തിമമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

read also : ബീഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ വെല്ലുവിളിയുമായി അസദുദ്ദീന്‍ ഒവൈസി : ഇനി അടുത്ത ലക്ഷ്യം ബംഗാളിലെ മമത

എന്നാല്‍ ആശ്വാസ പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കാനാണ് നടപടിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button