Latest NewsNewsInternational

ടിക് ടോക്ക് നിരോധന ഉത്തരവിനെതിരെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് ചൈനയുടെ ബൈറ്റ്ഡാന്‍സ്

സാന്‍ ഫ്രാന്‍സിസ്‌കോ: ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്ന നടപടിക്കെതിരെ ചൈനയിലെ കമ്പനിയായ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഈ ആഴ്ചയാണ് ആപ്പുകള്‍ നിരോധിച്ചു കൊണ്ടുള്ള നടപടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഇത് തടയാന്‍ ടിക്ക് ടോക്ക് ചൊവ്വാഴ്ച വാഷിംഗ്ടണ്‍ കോടതിയോട് ആവശ്യപ്പെട്ടു.

യുഎസിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ചൈനയിലെ കമ്പനിയായ ബൈറ്റ്ഡാന്‍സ് അമേരിക്കയിലെ അപ്ലിക്കേഷന്റെ ഉടമസ്ഥാവകാശം പുനഃസംഘടിപ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ചയോടെ അവസാനിക്കുകയാണ്.

കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ടിക് ടോക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ പ്രതികരണം ഉണ്ടായിട്ടില്ല. 30 ദിവസത്തെ കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി നിരന്തരം പുതിയ അഭ്യര്‍ത്ഥനകള്‍ നേരിടുന്നുണ്ടെന്നും ഞങ്ങളുടെ നിര്‍ദ്ദിഷ്ട പരിഹാരങ്ങള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഈ കാരണത്താലാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ അടുത്താണ് വീഡിയോ പ്ലാറ്റ്ഫോമിനെതിരെ നിരോധന ഉത്തരവുകളില്‍ ഒപ്പുവച്ചത്. വ്യാഴാഴ്ച സമയപരിധി ആസന്നമായതിനാല്‍ കൂടുതല്‍ നീട്ടിക്കൊണ്ടുപോകാതെ, തങ്ങളുടെ അവകാശങ്ങളും യുഎസിലെ 1,500 ലധികം ജീവനക്കാരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിയില്‍ ഒരു അപേക്ഷ സമര്‍പ്പിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ടിക് ടോക്ക് പറഞ്ഞു. യുഎസില്‍ 100 ദശലക്ഷം ഉപയോക്താക്കളാണ് ടിക്ക് ടോക്കിനുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button