NewsDevotional

ക്ഷേത്ര ആരാധനകളെക്കുറിച്ച് കൂടുതൽ അറിയാം

രണ്ടുതരം ആരാധനാ രീതികളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്

1, വൈദീക ആരാധന ക്രമം
2, പൌരാണിക ആരാധന ക്രമം

1, വൈദീക ആരാധന:-

പുരാതന കാലത്ത് ക്ഷേത്ര ആരാധാന ഉണ്ടായിരുന്നില്ല. അഗ്നിയിലേക്ക് ദ്രവ്യങ്ങള്‍ സമര്‍പിച്ചു വേദമന്ത്രങ്ങള്‍ ഉരുവിട്ട് ചെയ്യുന്ന ആരാധനാ രീതിയായിരുന്നു.അതാണ്‌ വൈദീക ആരാധന.ഉദാ: ഗണപതി ഹോമം,സോമയാഗം മുതലായവ…

2, പൌരാണിക ആരാധന:-

വിഗ്രഹങ്ങളില്‍ വിളക്ക് കത്തിച്ച് അര്‍പ്പണം നടത്തി ആരാധിക്കുന്ന രീതി, (ക്ഷേത്ര ആരാധന) അതാണ്‌ പൌരാണിക ആരാധന.

പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉണ്ടാകുവാനുള്ള കാരണം:-
വൈദീക ആരാധനയ്ക്ക് വേദ മന്ത്രങ്ങളിലുള്ള നല്ല അറിവ് ഉണ്ടാകണം, യാഗങ്ങള്‍ പലതും വളരെ ദിവസം നീണ്ടു നില്‍ക്കുന്നതാണ്, അതിനു കഠിന പ്രയത്നവും വളരെ കൃത്യനിഷ്ടയും വേണം, വേദ മന്ത്രങ്ങലുള്ള അറിവില്ലാത്തവരും യാഗത്തിനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രയാസമുള്ളവരും സമയമില്ലാത്തവരും കൂടിവന്നതിനാല്‍ , എല്ലാവര്ക്കും എളുപ്പത്തില്‍ എന്നാല്‍ ഏറ്റവും ഫലപ്രദമായി ഈശ്വരാരാധന നടത്തുവാന്‍ വേണ്ടി നമ്മുടെ ഋഷിവര്യന്മാര്‍ ചിന്തിച്ചതിന്റെ ഫലമായാണ് എല്ലാവര്ക്കും ആത്മീയ ചിന്തകള്‍ ഉയര്‍ത്താനായി പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉടലെടുത്തത്.അങ്ങിനെ ഈശ്വരനെ ചിന്തിക്കാന്‍ വിഗ്രഹം പ്രതിഷ്ടിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. ( ശ്രദ്ദിക്കു imagination ചെയ്യാന് image വേണം, ഉദാഹരണം ഭൂമി എങ്ങിനെയിരിക്കുന്നു എന്ന് പഠിക്കാന്‍ ആദ്യം glob കാണിച്ചാണ് പഠിപ്പിക്കുന്നത്.) ഈശ്വര ചൈതന്ന്യം എങ്ങും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആ ചൈതന്ന്യത്തെ വിഗ്രഹത്തില്‍ കാണുന്നതില് തെറ്റില്ല.

ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് യാഗശാലയുടെ ആകൃതിയില്‍ ആണ്. യാഗശാലയില്‍ ഉത്തരവേദിയില്‍ ആണ് അഗ്നി കത്തിക്കാറുള്ളതു. ഉത്തരവേദിയുടെ ആകൃതി സമചതുരം അല്ലെങ്കില്‍ വൃത്തം ആണ്. ആയതിനാല്‍ ശ്രീകോവില്‍ അതേ ആകൃതിയില്‍ നിര്‍മ്മിക്കുന്നു. ഉത്തരവേദിയുടെ നടുക്കാണ് അഗ്നി കത്തിക്കരുള്ളത്, അത്പോലെ തന്നെ ശ്രീകോവിലിനു നടുവില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നു. ശ്രീകോവിലിനകത്തെ വിഗ്രഹം പ്രകാശോര്‍ജ്ജം, താപോര്‍ജ്ജം, ശബ്ദോര്‍ജ്ജം, രാസോര്‍ജ്ജം എന്നിവയുമായി ബന്ദപ്പെട്ടിരിക്കുന്നു.(light energy,haet energy,sound energy,chemical energy.)

“NB:ഈശ്വര ആരാധനയ്ക്ക് പുറമേ മനസ്സിനെയും ശരീരത്തിനെയും സുഖപ്പെടുത്തുന്ന രീതിയിലാണ് ക്ഷേത്രം ക്രമീകരിച്ചിരിക്കുന്നത്.” ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ആത്മീയതയും ശാസ്ത്രവും (science) കൂടി ബന്ദപെട്ടതാണ് ക്ഷേത്ര ആരാധന രീതി. . ഊര്‍ജ്ജം ഉപയോഗിച്ച് മനസ്സിനെയും ശരീരത്തെയും പരിചരിക്കുന്ന സ്ഥലമാണ് ക്ഷേത്രം.

ഇത് മന്ത്ര, തന്ത്ര, യന്ത്ര വിധികളിലൂടെ നടക്കുന്നു..
മനസ്സിനെ നിയന്ത്രിക്കുന്നത്‌ മന്ത്രം, ശരീരത്തിനെ നിയന്ത്രിക്കുന്നത്‌ തന്ത്രം, മനസ്സിനെയും ശരീരത്തിനെയും ഫലപ്രദമായി ബാലന്‍സ് ചെയ്യുന്നത് , ഏകോപിപ്പിക്കുന്നത് യന്ത്രം

ക്ഷേത്ര ആരാധനയ്ക്ക് വരുമ്പോള്‍ വേണ്ടത് പഞ്ചശുദ്ദി ആണ്,
ശരീരം, മനസ്സ്, വാക്ക്, ആഹാരം, കര്‍മ്മം എന്നിവയാണ് പഞ്ചശുദ്ധികള്‍.., അങ്ങിനെ പഞ്ചശുദ്ദിയോടുകൂടി വരുന്ന നാനാ ജാതിമാതസ്തര്‍ക്കും, എല്ലാ മനുഷ്യര്‍ക്കും ക്ഷേത്രത്തില്‍ വരാവുന്നതാണ്. പഞ്ചശുദ്ദി ഉണ്ടായാലാണ് നമ്മുടെ (ORA)ശരീരം ശുദ്ധമാകു , എന്നാലെ ഊര്‍ജ്ജം ശരീരത്തിലേക്ക് ആഗീരണം ചെയ്യുള്ളൂ.. (ORA പരിശോധിക്കുന്ന ഫോട്ടോഗ്രാഫി സൗകര്യം ഇന്ന് ഉണ്ട്.) ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വശങ്ങളില്‍ വേണം നില്ക്കാന്‍, കാരണം ശ്രീകോവിലില്‍ നിന്നും ഊര്‍ജ്ജം പ്രവഹിക്കുന്നത് സര്‍പ്പ്‌ ആകൃതിയിലാണ്.

അങ്ങിനെ പഞ്ചശുദ്ധി ഉള്ള ശരീരത്തില്‍ പഞ്ചഇന്ദ്രിയങ്ങള്‍ എളുപ്പത്തില്‍ ഉദ്ദീപിക്കപെടുന്നു. ദര്‍ശനത്തിലൂടെ കണ്ണ്, കീര്‍ത്തനത്തിലൂടെ ചെവി, ഗന്ദത്തിലൂടെ ശുദ്ധമായ വായുവിലൂടെ മൂക്ക്, പ്രസാദം കഴിക്കുന്നതിലൂടെ നാവു, ചന്ദന ബസ്മാധികളിലൂടെ ത്വക്ക് എല്ലാം ഉദ്ദീപിക്കപ്പെടുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ കുറഞ്ഞത് 20sec നേരമെങ്കിലും വേണം. 5sec കണ്ണ് തുറന്നിട്ട്‌ പിന്നെ കണ്ണടച്ച് അകകണ്ണ്‍ കൊണ്ട് വേണം ഈശ്വരനെ കാണാന്‍, പ്രാര്‍ത്ഥിക്കാന്‍..

ക്ഷേത്ര ആരാധന 8 തരത്തിലുള്ള കര്മ്മങ്ങലുമായി ബന്ധപ്പെട്ടിരിക്കുന്നു, ശ്രവണം, ദര്‍ശനം, കീര്‍ത്തനം, സ്മരണം, വന്ദനം, അര്‍ച്ചന, സമര്‍പ്പണം, സേവനം എന്നിവയാണവ..

ഇവിടെ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം, പഞ്ചശുദ്ധി വേണം എന്ന് പറയുന്നത് ഈശ്വര ആരാധനയ്ക്ക് വേണ്ടിയല്ല. നമ്മുടെ ശരീരം ഊര്‍ജ്ജത്തെ ആവാഹിക്കാന്‍ വേണ്ടി മാത്രമാണ്. പ്രാണപ്രതിഷ്ട ചെയ്ത വിഗ്രഹം ഉള്ള ശ്രീകോവിലിനകത്ത് നിന്നും ആണ് ഊര്‍ജ്ജം പ്രവഹിക്കുന്നത്, അതുകൊണ്ട് ശ്രീകോവിലും, ശ്രീകോവിലിനകത്ത് ഉള്ള തന്ത്രി, പൂജാരിയും അരാധിക്കാന്‍ വരുന്നവരെക്കാള്‍ ശുദ്ധി ഉണ്ടാകണം.അല്ലെങ്കില്‍ ഫലപ്രദമായി ഉള്ള ഊര്‍ജ്ജ പ്രവാഹം നടക്കില്ല. അതുകൊണ്ട് മാത്രമാണ് പൂജാരിയെ തൊടരുത് എന്ന് പറയുന്നത്. അല്ലാതെ ഈശ്വരന് ഇതില്‍ ഒരു പങ്കും ഇല്ല,

വായു ശുദ്ധമായിരിക്കാന്‍ വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ ആല്‍മരവും, ശരീര ശുദ്ധി വരുത്താന്‍ കുളവും ഉള്ളത് എന്നറിയാമല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button