Latest NewsNewsIndia

കമലാ ഹാരിസിനെ തമിഴ്നാടുമായുള്ള ബന്ധം ഓര്‍മിപ്പിച്ച് എം.കെ സ്റ്റാലിൻ

തമിഴില്‍ കത്തെഴുതുന്നത് അവരെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നാണ് സ്റ്റാലിന്‍ പറയുന്നത്.

ചെന്നൈ: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‌ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ കത്ത്. എന്നാൽ കത്തിന്റെ പ്രത്യേകത എന്തെന്നാല്‍ തമിഴിലാണ് സ്റ്റാലിന്റെ കത്ത് എന്നുള്ളതാണ്. തമിഴില്‍ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തില്‍ കമലാ ഹാരിസിനെ തമിഴ്നാടുമായുള്ള ബന്ധം ഓര്‍മിപ്പിക്കുകയും, അധികാര നേട്ടത്തില്‍ ആശംസകളറിയിക്കുകയും ചെയ്തു. തമിഴില്‍ കത്തെഴുതുന്നത് അവരെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്നാണ് സ്റ്റാലിന്‍ പറയുന്നത്.

Read Also: തീയിൽ കളിച്ച് ഇന്ത്യന്‍ കരസേന; കയ്യടിച്ച് ലോകം

എന്നാൽ കമലയുടെ അമ്മ ശ്യാമള ഗോപാലന്‍ ഹാരിസിന്റെ മാതൃഭാഷയാണ് തമിഴ്. കത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അമേരിക്കയെ നേട്ടങ്ങളിലെത്തിക്കുന്നതോടൊപ്പം തമിഴ് പാരമ്ബര്യത്തെയും അവര്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. കമലയുടെ തമിഴ്നാട്ടിലേക്കുള്ള വരവിനായി നാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button