Latest NewsIndiaNews

ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും മറ്റ് 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ച് ബിജെപി മുന്നോട്ട്

ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പിലും 11 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും സീറ്റുകൾ തൂത്തുവാരി ബിജെപി.ബി​ഹാ​റി​ല്‍ ആ​കെ​യു​ള്ള 243 സീ​റ്റു​ക​ളി​ല്‍ 125 എ​ണ്ണം നേ​ടി​യാ​ണ് എ​ന്‍​ഡി​എ വി​ജ​യം നേ​ടി​യ​ത്.ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്. കോൺഗ്രസും ആർ ജെഡിയും നേതൃത്വം നൽകിയ മഹാഗഡ് ബന്ധൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് എൻഡിഎ ഭരണത്തുടർച്ച നേടിയത്.

മധ്യപ്രദേശിലെ ഫലങ്ങൾ ആയിരുന്നു ഏറ്റവും നിർണ്ണായകം.ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ ഭാവി നിർണ്ണയിക്കുന്ന ഉപ തിരഞ്ഞെടുപ്പായിരുന്നു നടന്നത്.കോൺഗ്രസ്സ് പാർട്ടി വിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജി വെച്ച 28 എം.എൽ.എമാരുടെ ഒഴിവ് വന്ന സീറ്റുകളിലേക്ക് ആയിരുന്നു തിരഞ്ഞെടുപ്പ്.അതിൽ 8 സീറ്റ് എങ്കിലും ബിജെപിക്ക് കിട്ടാത്ത പക്ഷം ശിവരാജ് സിംഗ് സർക്കാർ ഭൂരിപക്ഷമില്ലാതെ വീണു പോവുമായിരുന്നു.ഫലം വന്നപ്പോൾ 28ൽ 21 സീറ്റും ബിജെപി നേടിയിരിക്കുകയാണ്.ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമായതോടെ ശിവരാജ് സിംഗ് ചൗഹാന് ഇനി സ്വസ്ഥമായി ഭരിക്കാം.

ഗുജറാത്തിൽ 8 സീറ്റുകളിലേക്ക് നടന്ന ഉപാതിരഞ്ഞെടുപ്പുകളുടെ ഫലമാണ് പുറത്തു വന്നത്.
8 സീറ്റും ബിജെപി ജയിച്ചു.ഉത്തർ പ്രദേശിലെ 7 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 5 സീറ്റും ബിജെപി ജയിച്ചു.കർണാടകയിലെ രണ്ടിൽ രണ്ടും, മണിപ്പൂരിലെ അഞ്ചിൽ നാലും, തെലങ്കാനയിലെ ഒന്നും ബിജെപി നേടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button