KeralaLatest NewsNews

വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം: മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന പ്രദേശവാസിയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടി എന്നയാളുടെ ഭാര്യ നളിനിയെയാണ് കാട്ടാന ചവിട്ടിക്കൊന്നിരിക്കുന്നത്. 52 വയസ്സായിരുന്നു ഇവർക്ക്. ഉച്ചക്ക് ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവമുണ്ടായത്. പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം നടന്നിരിക്കുന്നത്. നളിനിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് സംഭവം വീട്ടുകാർ അറിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button