KeralaLatest NewsNews

കേരളത്തിലെ തീവ്രമുസ്ളീം സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലിസയെ കാണാതായിട്ട് ഒന്നര വര്‍ഷം …. ലിസ എവിടെയെന്നതിന് പൊലീസിനും ചോദ്യ ചിഹ്നം

തിരുവനന്തപുരം: കേരളത്തിലെ തീവ്രമുസ്‌ളീം സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ലിസയെ കാണാതായിട്ട് ഒന്നര വര്‍ഷം . ലിസ എവിടെയെന്നതിന് പൊലീസിനും ചോദ്യ ചിഹ്നം. ജര്‍മ്മനിയില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് കേരളത്തിലെത്തി കാണാതായ ലിസ വെയ്‌സ് എന്ന യുവതിയെ തേടിയുള്ള പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കേരളത്തിനകത്തും പുറത്തും ലിസയ്ക്കായി കേരള പൊലീസിന്റെ പ്രതേക്യ സംഘം നടത്തിയ അന്വേഷണത്തില്‍ യാതൊരു സൂചനയുമില്ലാതിരിക്കെ , ജര്‍മ്മനിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊവിഡിന്റെ കടന്നുവരവാണ് അന്വേഷണം വഴിമുട്ടിച്ചത്.

Read Also : കൊവിഡ് രോഗമുക്തി നേടിയവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ : വൈദ്യശാസ്ത്രം ആശങ്കയില്‍ : നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

യുവതിയെ കണ്ടെത്താന്‍ സഹായകമായ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്നോ ജര്‍മ്മന്‍ എംബസിയില്‍ നിന്നോ ഇതുവരെ ലഭ്യമാകാത്തതും തിരിച്ചടിയായി. ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ശംഖുംമുഖം അസി.കമ്മിഷണറുടെയും നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണറുടെയും നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ലിസയുടെ മാതാവിന്റെ പരാതിയില്‍ 1411/ 2019 ക്രൈംനമ്പരായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിനകത്തും പുറത്തും മാസങ്ങളായി അന്വേഷണം തുടരുകയാണെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി ലിസയോട് സാമ്യമുള്ള യുവതിയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാണാതാകുന്നതിന് തൊട്ടുമുമ്പ് വര്‍ക്കലയില്‍ ലിസ എത്തിയത് മാത്രമാണ് ഇവരുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് സഹായകമായ തെളിവ്. അതിനുശേഷം ലിസയ്ക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ജര്‍മ്മനിയിലെ സ്റ്റോക്ക് ഹോമില്‍ നിന്ന് ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിയ്‌ക്കൊപ്പം ദുബായ് വഴി 2019 മാര്‍ച്ച് 7നാണ് ലിസ കേരളത്തിലെത്തിയത്. നാട്ടിലെത്തിയശേഷം മാതാവും സുഹൃത്തുക്കളുമായി ഫോണ്‍വഴി സൗഹൃദം പുലര്‍ത്തിയിരുന്ന ലിസയെ മാര്‍ച്ച് 11 മുതലാണ് കാണാതായതായി സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button