KeralaLatest NewsNews

ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു …. ഫൈറ്റര്‍ ജെറ്റുകളും അറ്റാക്ക് ചോപ്പറുകളും അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ഒടുവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു. ഇന്തോ-ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പരസ്പര ധാരണയായി. ഈ വര്‍ഷം ഏപ്രില്‍-മെയില്‍ ഇരുപക്ഷത്തെയും സൈനികര്‍ ഉണ്ടായിരുന്ന സ്ഥാനങ്ങളിലേക്കാണ് പിന്മാറ്റം. നവംബര്‍ ആറിന് ചുസുലില്‍ എട്ടാമത് കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്.

Read Also : ഇന്ത്യയിലെ മികച്ച 10 വിദ്യാലയങ്ങളില്‍ കേരളത്തിലെ സ്‌കൂളുകളും

അടുത്ത ആഴ്ച മൂന്നുഘട്ടങ്ങളായിട്ടാണ് പിന്മാറ്റപദ്ധതി നടപ്പിലാക്കുക. ടാങ്കുകള്‍ അടക്കമുള്ള കവചിത വാഹനങ്ങളും, സൈനികരുടെ വാഹനങ്ങളും ഒരുദിവസത്തിനകം പിന്‍വലിക്കും. രണ്ടാമതായി പാങ്ഗോങ് തടാകത്തിന്റെ വടക്കേക്കരയില്‍ നിന്ന് ഓരോദിവസവും 30 ശതമാനം സൈനികരെ ഇരുപക്ഷവും പിന്‍വലിക്കും.

മൂന്നാമത്തെയും അവസാനത്തെയും നടപടിയായി പാങ്ഗോങ്ങിന്റെ തെക്കന്‍തീരത്തെ മുന്നണി മേഖലയില്‍ നിന്ന് ഇരുപക്ഷവും പിന്‍വാങ്ങും. ചുഷുല്‍, റേസാങ് ലാ മേഖലയിലെ കുന്നുകളും മറ്റുപ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button