COVID 19Latest NewsKeralaNews

വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ്, തീര്‍ഥാടന കാലം; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ്, തീര്‍ഥാടന കാലം; ജീവന്റെ വിലയുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി കെ.കെ ശൈലജ. വെറും രണ്ട് മാസംകൊണ്ടാണ് സംസ്ഥാനത്ത് അഞ്ച് ലക്ഷം രോഗികളായത്. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞത്. കേവലം രണ്ട് മാസം കൊണ്ടാണ് രോഗികളുടെ എണ്ണം 5 ലക്ഷമായത്. ആകെ രോഗികളുടെ എണ്ണം 5 ലക്ഷം കഴിഞ്ഞപ്പോഴും രോഗ മുക്തരുടെ എണ്ണം 4,22,410 ആണ്. ഇനി ചികിത്സയിലുള്ളത് 78,420 പേരാണ്. ആകെ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നപ്പോഴും മരണ സംഖ്യ 1771 മാത്രമെന്നത് ആശ്വാസം നല്‍കുന്നതാണ്. മറ്റ് സ്ഥലങ്ങളില്‍ ഉയര്‍ന്ന മരണനിരക്കുള്ളപ്പോള്‍ കേരളത്തിലെ മരണ നിരക്ക് 0.35 ആണ്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നെങ്കിലും ജാഗ്രത തുടരേണ്ടതാണ്. ഈ തീര്‍ഥാടന കാലത്തും തെരഞ്ഞെടുപ്പുകാലത്തും ഒട്ടും അലംഭാവം പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read Also :സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു… ജനങ്ങള്‍ വിഡ്ഢികളല്ല… കെ.സുരേന്ദ്രന്‍ …. സ്വര്‍ണക്കടത്തിന് ജലീലിനെ കൂടാതെ മറ്റ് രണ്ട് മന്ത്രിമാര്‍ സഹായം ചെയ്തു

കഴിഞ്ഞ 10 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധത്തിലാണ് സംസ്ഥാനം. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു. പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളില്‍ ആകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ എല്ലാവരും ജാഗ്രത പാലിച്ചതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറയ്ക്കാനായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയ്ക്കാന്‍ സാധിച്ചു. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൂടുതല്‍ വ്യാപനമുണ്ടാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button