KeralaLatest NewsNews

മരണം മുന്നില്‍കണ്ട് അമ്മയും പിഞ്ചുകുഞ്ഞുങ്ങളും …. വീട് വളഞ്ഞ കാട്ടാനകൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും കുഞ്ഞുങ്ങളും ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍

 

മൂന്നാര്‍: മരണം മുന്നില്‍കണ്ട് അമ്മയും പിഞ്ചുകുഞ്ഞുങ്ങളും. വീട് വളഞ്ഞ കാട്ടാനകൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും കുഞ്ഞുങ്ങളും ഒളിച്ചിരുന്നത് അഞ്ച് മണിക്കൂര്‍. മൂന്നാറിലാണ് നാടിനെ നടുക്കിയ സംഭവം. മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റില്‍ സുധയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങളിലായി ലയങ്ങളിലെത്തിയ കാട്ടാനക്കൂട്ടം പൂലര്‍ച്ചെ നാലു മണിയോടെയാണ് കാടുകയറിയത്.

read also : ജനങ്ങള്‍ക്ക് ആശ്വാസമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രം

ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (6) ബ്രിന്ദ (8) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച ഇവര്‍ ശ്വാസം അടക്കിപിടിച്ചാണ് നാലുമണിവരെ കഴിഞ്ഞത്. സമീപത്തെ വള്ളിയുടെ വീടിന്റെ വാതിലും ഗണേഷന്‍, ലക്ഷ്മണന്‍, സുധ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് ക്യഷിയും കാട്ടാനകള്‍ തകര്‍ത്തു. കാട്ടാന സംഘത്തിന് പിന്നാലെ ഒറ്റയാനും ലയങ്ങളിലെത്തിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button