Latest NewsIndia

ബീഹാർ ഫലം പ്രചോദനം, പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും മത്സരിക്കുമെന്ന് – ഉവൈസി

ഹൈദരാബാദ്​: ബിഹാറിലെ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി ​ എ.ഐ.എം.ഐ.എം പ്രസിഡന്‍റ്​ അസദുദ്ദീന്‍ ഉവൈസി. ബി​.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്​ട്രീയപാര്‍ട്ടിയാണെന്നും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. ബിഹാറിലെ വിജയത്തിന്​ പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു ഉവൈസി.

ബിഹാര്‍ വിജയത്തില്‍ സന്തോഷവാനാണെന്നും സീമാഞ്ചല്‍ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.”നിങ്ങള്‍ ഞങ്ങളോട്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ്​ പറയുന്നത്​. നിങ്ങള്‍ (കോണ്‍ഗ്രസ്)​ മഹാരാഷ്​ട്രയില്‍ ശിവസേനയുടെ മടിയിലാണ്​ ഇരിക്കുന്നത്​. ഞങ്ങളെന്തിനാണ്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന്​ ചോദിക്കുന്നവരോട്​ എനിക്ക്​ പറയാനുള്ളത്​ ഞാന്‍ പശ്ചിമബംഗാളിലും ഉത്തര്‍ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്​” -ഉവൈസി പ്രതികരിച്ചു.

മുസ്​ലിം വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തര്‍പ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാര്‍ത്ത​ മമത ബാനര്‍ജിയും സമാജ്​ വാദി പാര്‍ട്ടിയും അടക്കമുള്ള പാർട്ടികൾക്ക് തിരിച്ചടിയാണെന്നാണ് സൂചന. 2022ലെ ഉത്തര്‍പ്രദേശ്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത്​ അപ്പോള്‍ പറയുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ രംഗത്തെത്തിയിരുന്നു​.

read also: മുകേഷ് എംഎൽഎ സ്വപ്നയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ ചെയ്തതിനു തെളിവുകൾ പുറത്തു വിട്ട് ചാനൽ

മഹാസഖ്യത്തി​െന്‍റ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന്​ ലോക്​സഭയിലെ കോണ്‍ഗ്രസ്​ നേതാവ്​ അധീര്‍ രഞ്​ജന്‍ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. വോട്ട്​ ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന്​ കോണ്‍ഗ്രസ്​ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button