ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലകളിലെ നിയന്ത്രണ രേഖയില്‍ മൂന്ന് സെക്ടറുകളിലായി പാകിസ്ഥാന്‍ ആര്‍മി ബുധനാഴ്ച ഫോര്‍വേഡ് പോസ്റ്റുകളും കുഗ്രാമങ്ങളും ആക്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഫലപ്രദമായി തിരിച്ചടിച്ചു.
പൂഞ്ചിലെ കിര്‍ണി, ഷാഹ്പൂര്‍, ഖസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവച്ച് ചെറുപീരങ്കികള്‍ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തിയ പാകിസ്ഥാന്‍ സൈന്യം 0915 മണിക്കൂറിലാണ് പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനത്തിന് തുടക്കമിട്ടതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
ഈ മാസം 13 തവണ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. ഒക്ടോബര്‍ ഒന്നിന് പൂഞ്ച് ജില്ലയിലെ കൃഷ്ണഗതി പ്രദേശത്ത് നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയപ്പോള്‍ കരസേന ജവാന്‍ വീരമൃത്യുവരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Post Your Comments