Latest NewsNewsEntertainment

സഹോദരിയുടെ മരണത്തിൽ അവയവ കച്ചവടമെന്ന് സംശയം; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍

ബന്ധുവിന്‍റെ മരണത്തില്‍ അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച്‌ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കി.

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകളും തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശിയുമായ സന്ധ്യ നവംബര്‍ 7നാണ് മരിച്ചത്. ഈ മരണത്തിലാണ് അവയവക്കച്ചവട മാഫിയയുടെ പങ്ക് സംശയിച്ച്‌ സനല്‍ രംഗത്തെത്തിയത്. ഏഴാം തീയതി വൈകുന്നേരമായിരുന്നു പെട്ടെന്ന് സന്ധ്യയുടെ മരണം നടന്നത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ആശുപത്രി അധികൃതരുടെയും പൊലീസിന്‍റെയും ഭാഗത്ത് നിന്നുണ്ടായ അസ്വാഭാവിക നീക്കങ്ങളാണ് ദുരൂഹതകളുടെ തുടക്കമെന്ന് സനല്‍ പറയുന്നു. മൃതദേഹത്തില്‍ കണ്ട മാര്‍ക്കുകളടക്കം രേഖപ്പെടുത്താന്‍ ഇന്‍ക്വസ്റ്റ് സമയത്ത് പൊലീസ് തയ്യാറായില്ല എന്നതും സനൽ ആരോപിച്ചിരുന്നു.

എന്നാൽ ഇതിനെ തുടർന്ന് എറണാകുളത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മകളോട് അന്വേഷിച്ചപ്പോഴാണ് 2018ല്‍ സന്ധ്യ പത്ത് ലക്ഷം രൂപയ്ക്ക് കരള്‍ വിറ്റ കാര്യം താന്‍ അറിയുന്നത്. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങള്‍ സന്ധ്യക്കുണ്ടായിരുന്നിട്ടും അവയവ ദാനം നടന്നതില്‍ സംശയമുണ്ടെന്ന് സനല്‍ കുമാര്‍ ശശിധരന്‍ വ്യക്തമാക്കി. കൂടാതെ അവയവക്കച്ചവട മാഫിയയ്ക്കെതിരെ അന്വേഷണം നടക്കുമ്പോള്‍ തന്നെ സന്ധ്യയുടെ ദുരൂഹ മരണം സംഭവിച്ചതില്‍ പരിശോധന വേണമെന്നാവശ്യപ്പെട്ടാണ് സനല്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം കത്ത് നൽകിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button