Latest NewsNewsIndia

അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി… സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും : ശക്തമായ താക്കീത് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി : അര്‍ണബ് ഗോസ്വാമിക്കെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി.. സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ശക്തമായ താക്കീത് നല്‍കി സുപ്രീംകോടതി . വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി. സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

read also : രഹ്നയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍… രഹ്ന ഫാത്തിമ ഉത്തരം പറഞ്ഞ് മടുത്തു…

ട്വീറ്റുകളുടെ പേരില്‍ പോലും ആള്‍ക്കാരെ ജയിലില്‍ അടയ്ക്കുന്നു. നല്കാനുള്ള പണത്തിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണോ എന്ന് സുപ്രീംകോടതി ചോദിച്ചു. ആത്മഹത്യാപ്രേരണ കേസ് ഇതില്‍ എങ്ങനെ നിലനില്ക്കുമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പബ്ലിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു.

2018 ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക് ആത്മഹത്യ ചെയ്തതില്‍ പ്രേരണ കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്റെ ഭാര്യ അടുത്തിടെ നല്‍കിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button