Latest NewsIndia

ബിഹാർ ഇലക്ഷൻ: സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 43,000 പോയിന്റ് മറികടന്ന് 500 പോയിന്റിൽ കൂടുതൽ നേട്ടം കൈവരിച്ചു

ന്യൂഡൽഹി: ഇന്നലെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി വന്‍ മുന്നേറ്റം നടത്തി. ബീഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കെ സെൻസെക്സ് അതിന്റെ ചരിത്രത്തിൽ ആദ്യമായി 43,000 പോയിന്റ് മറികടന്ന് 500 പോയിന്റിൽ കൂടുതൽ നേട്ടം കൈവരിച്ചു. നിഫ്റ്റി 12,600 ൽ എത്തി.

read also: മുകേഷ് എംഎൽഎ സ്വപ്നയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ ചെയ്തതിനു തെളിവുകൾ പുറത്ത്

ഇത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജെപി അനുകൂല വൃത്തങ്ങൾ പറയുന്നത്. വ്യാപാരത്തിന്‍റെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 43,000 പോയിന്‍റിലേക്ക് ഉയര്‍ന്ന് ചരിത്രം സൃഷ്ടിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.40 ശതമാനം ഉയര്‍ന്ന് 12,600 പോയിന്‍റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലോസിംഗാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button