COVID 19CinemaLatest NewsNewsIndiaBollywoodEntertainment

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ഷാരുഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

തിരുവനന്തപുരം: കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്റെ മീർ ഫൗണ്ടേഷനാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20000 എൻ 95 മാസ്‌കുകൾ വിതരണം ചെയ്തത്.

Read Also : “ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഇതു വെല്ലുവിളിയാണ്” ; കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് എയിംസ് ഡയറക്ടര്‍

ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കായാണ് ഷാരൂഖ് ഖാൻ മീർ ഫൗണ്ടേഷൻ രൂപീകരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മീർ ഫൗണ്ടേഷൻ പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിന് എൻ 95 മാസ്‌കുകൾ കൈമാറിയത്. ചലച്ചിത്ര താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഷാരൂഖ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മാസ്‌കുകൾ നൽകിയതിന് മീർ ഫൗണ്ടഷനും ഷാരൂഖ് ഖാനും ആരോഗ്യ മന്ത്രി കെ കെ ശൈലജ നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button