KeralaLatest NewsNews

ബിനീഷ് കേസില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിയാകും: സുഭാഷ് വാസു

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി സുഭാഷ് വാസു. ബിനീഷ് കോടിയേരി പ്രതിയായ ലഹരി മരുന്ന് കേസില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉൾപ്പെടുമെന്ന് സുഭാഷ് വാസു. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കൽ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബിനീഷ് കോടിയേരി കേസിൽ തുഷാർ വെള്ളാപ്പള്ളി പ്രതി ആകുമെന്ന് സുഭാഷ് വാസു പറഞ്ഞു.

എന്നാൽ കേരളത്തിൽ നാലാം മുന്നണി നിലവിൽ വരും. തൻ്റെ നേതൃത്വത്തിൽ ഉള്ള ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്ന് സുഭാഷ് വാസു മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ബിജെപിയുടെയും കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിൻ്റെയും പിന്തുണ തൻ്റെ ബിഡിജെഎസിന് ഉണ്ട്. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പിന്തുണ ആവശ്യമില്ല. അതേസമയം കേരളത്തിൽ പ്രവർത്തിക്കാൻ സുരേന്ദ്രൻ്റെ ഔദാര്യം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ കേസിൽ നിന്ന് രക്ഷതേടി തുഷാർ വെള്ളാപ്പള്ളി കേന്ദ്ര ബിജെപി നേതാക്കളുടെ കാല് പിടിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു.

Read Also: ശിവശങ്കറിനെ പൂട്ടി സ്വപ്‌ന സുരേഷ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേർക്ക് പങ്ക്; നിർണായക വിവരങ്ങൾ പുറത്ത്

സംവരണം നേടിക്കൊടുക്കുന്നതിൽ വെള്ളാപ്പള്ളി നടേശന് ആർജ്ജവക്കുറവാണ്. ഈ വിഷയത്തിൽ ധാർമ്മിക പരിഹാരം കാണാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. എൽഡിഎഫിനും യുഡിഎഫിനും എതിരെ സമരം ബിഡിജെഎസ് സമരം ചെയ്യുമെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിക്ക് ധൈര്യം ഉണ്ടെങ്കിൽ എൻഡിഎ തള്ളി പറയണം. അങ്ങനെ പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button